പട്ടയമേള മെയ് 3ന്: 1761 പട്ടയങ്ങള്‍ വിതരണം ചെയ്യും

പാലക്കാട്: സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് ജില്ലയില്‍ മെയ് മൂന്നിന് പട്ടയമേള നടക്കും. ഗവ. മോയന്‍ മോഡല്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി  സ്—കൂളില്‍ നടക്കുന്ന മേള റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യും. 1761 പട്ടയങ്ങളാണ് മേളയില്‍ വിതരണം ചെയ്യുകയെന്ന് ജില്ലാ കലക്ടര്‍ ഡോ. പി സുരേഷ് ബാബു പറഞ്ഞു. ലാന്റ് ട്രിബ്യൂണല്‍ വഴി 1400 പട്ടയങ്ങളും താലൂക്ക് വഴി 361 പട്ടയങ്ങളുമാണ് വിതരണം ചെയ്യുക.
പാലക്കാട് 52, ചിറ്റൂര്‍ 108, ആലത്തൂര്‍ 53, മണ്ണാര്‍ക്കാട് 32, ഒറ്റപ്പാലം 10, പട്ടാമ്പി 106 എന്നിങ്ങനെയാണ് താലൂക്ക് തലത്തില്‍ വിതരണം ചെയ്യുന്ന പട്ടയങ്ങളുടെ എണ്ണം.
ലാന്റ് ട്രിബ്യൂണലില്‍ പാലക്കാട് എല്‍ടി 350, ഒറ്റപ്പാലം എല്‍ടി. 300, ദേവസ്വം ലാന്‍ഡ് ട്രിബ്യുനല്‍ 250, ആര്‍.ആര്‍ പാലക്കാട് 75, ആര്‍.ആര്‍. ചിറ്റൂര്‍ 73, എല്‍എ(ജി) നം.1- 100, എല്‍എ(ജി)നം 2- 121, എല്‍എ (കിന്‍ഫ്ര) 96, പെര്‍മനന്റ് ആയക്കെട്ട് രജിസ്റ്റര്‍ (ഇറിഗേഷന്‍) 35 എന്നിങ്ങനെ 1400 പട്ടയങ്ങളും വിതരണം ചെയ്യും.
പട്ടയമേളയുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടറുടെ ചേബറില്‍ ചേര്‍ന്ന യോഗത്തില്‍ ഒറ്റപ്പാലം സബ് കലക്ടര്‍ ജെറോമിക് ജോര്‍ജ്, പാലക്കാട് ആര്‍ഡിഒ പി കാവേരികുട്ടി, ഡെപ്യൂട്ടി കലക്ടര്‍(എല്‍ആര്‍) എ ദേവയാനി, ആലത്തൂര്‍ തഹസില്‍ദാര്‍ ആര്‍ പി സുരേഷ്, ചിറ്റൂര്‍ തഹസില്‍ദാര്‍(എല്‍ആര്‍)  കെ ബാലകൃഷ്ണന്‍, പാലക്കാട് ഭൂരേഖ തഹസില്‍ദാര്‍ ആനിയമ്മ വര്‍ഗീസ്, ഡിവൈഎസ്പി(അഡ്മിനിസ്‌ട്രേഷന്‍) സി സുന്ദരന്‍ പങ്കെടുത്തു.

RELATED STORIES

Share it
Top