പട്ടയം നല്‍കുന്നില്ല: വഴിതടയല്‍ സമരം 27ന്

അടിമാലി: ഉപേക്ഷിക്കപ്പെട്ട പെരിഞ്ചാന്‍കുട്ടി പദ്ധതി പ്രദേശത്ത് ഉള്‍പ്പെട്ട കൊന്നത്തടി പഞ്ചായത്തിലെ മൂന്നു വാര്‍ഡുകളിലെ കര്‍ഷകര്‍ക്കു പട്ടയം നല്‍കാത്തതില്‍ പ്രതിഷേധിച്ച് മുള്ളിരിക്കുടി- പെരിഞ്ചാന്‍കുട്ടി പട്ടയ അവകാശ സംരക്ഷണ സമിതി 27ന് വഴിതടയല്‍ സമരം നടത്തും. കല്ലാര്‍കുട്ടി- മൈലാടുംപാറ റോഡിന്റെ ഭാഗമായ പണിക്കന്‍കുടിയില്‍ രാവിലെ 10ന് ആണ് വഴിതടയുക. ഇതോടനുബന്ധിച്ച് മുള്ളിരിക്കുടി, പെരിഞ്ചാന്‍കുട്ടി, ചാക്കോ സിറ്റി, കൈലാസം, അടുക്കനിട്ടി പ്രദേശങ്ങളില്‍ കടയടപ്പുസമരവും പ്രഖ്യാപിച്ചിട്ടുണ്ട്.
മുള്ളിരിക്കുടി, പെരിഞ്ചാന്‍കുട്ടി, മുനിയറ വാര്‍ഡുകളില്‍ താമസിക്കുന്ന ആയിരത്തോളം കര്‍ഷക കുടുംബങ്ങളാണ് പട്ടയത്തിനായുള്ള കാത്തിരിപ്പ് തുടരുന്നത്. വാത്തിക്കുടി, കൊന്നത്തടി പഞ്ചായത്തുകളില്‍ ഉള്‍പ്പെട്ടതാണു പെരിഞ്ചാന്‍കുട്ടി പദ്ധതി പ്രദേശം. ആദ്യഘട്ടമായി റവന്യുമന്ത്രി, ജില്ലാ കലക്ടര്‍, തഹസില്‍ദാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കു സമിതി നിവേദനം നല്‍കിയിരുന്നു. തുടര്‍സമരം എന്ന നിലയിലാണ് 27നു വഴിതടയല്‍ സമരവും കടയടപ്പും പ്രഖ്യാപിച്ചത്.

RELATED STORIES

Share it
Top