പട്ടംകോളനിയില്‍ ജലമൂറ്റ് തകൃതി

തൂക്കുപാലം: വേനല്‍ രൂക്ഷമായതോടെ പട്ടംകോളനിയിലെ ആറുകളിലും തോടുകളിലും നിന്ന് അവശേഷിക്കുന്ന ജലംകൂടി ഊറ്റി വില്‍ക്കുന്നു. തൂക്കുപാലം, നെടുങ്കണ്ടം, ബാലഗ്രാം, മുണ്ടിയെരുമ, താന്നിമൂട് മേഖലകളിലെ തോടുകള്‍ വറ്റിക്കൊണ്ടിരിക്കുകയാണ്. നീരൊഴുക്ക് നിലച്ചിട്ടു നാളുകളായി. ചെറിയ കുഴികളില്‍ കിടക്കുന്ന ജലമാണ് പ്രദേശത്തുകാരുടെ ആശ്രയം. അതും ഊറ്റിയെടുത്ത് സ്വകാര്യ വ്യക്തികള്‍ വില്‍ക്കുകയാണ്. ഇതുമൂലം ആറിന്റെ കരകളില്‍ താമസിക്കുന്നവര്‍ക്കും ജലം കിട്ടാതായി. ഹൈറേഞ്ചില്‍ വേനല്‍ ആരംഭിച്ചതോടെ കുടിവെള്ളത്തിന് നെട്ടോട്ടം തുടങ്ങിയിട്ടുണ്ട്. ഇത് മുതലാക്കി വാഹനങ്ങളില്‍ ജലം എത്തിക്കുന്ന സംഘങ്ങളും വര്‍ധിച്ചു. ഇവര്‍ അടങ്ങുന്ന സ്വകാര്യ വ്യക്തികളാണ് വ്യാപകമായി ജലം ഊറ്റുന്നത്.

RELATED STORIES

Share it
Top