പടയൊരുക്കം കഴിഞ്ഞ് മടങ്ങിയ കെഎസ്‌യു പ്രവര്‍ത്തകര്‍ പടവെട്ടി, ജില്ലാസെക്രട്ടറിക്ക് കുത്തേറ്റുതിരുവനന്തപുരം : രമേശ് ചെന്നിത്തല നയിച്ച പടയൊരുക്കം സമാപന സമ്മേളനത്തില്‍ പങ്കെടുത്തു മടങ്ങിയ കെഎസ്‌യു പ്രവര്‍ത്തകര്‍ ഗ്രൂപ്പ് തിരിഞ്ഞ് ഏറ്റുമുട്ടി. ജില്ലാ സെക്രട്ടറി ആദേഷ് അടക്കം രണ്ടു പേര്‍ക്കു കുത്തേറ്റു. ഒരാള്‍ക്ക് തലയ്ക്കടിയേറ്റു ഗുരുതരമായി പരിക്കേറ്റു. രാത്രി ഒന്‍പതുമണിയോടെ തിരുവനന്തപുരത്തെ എംഎല്‍എ ഹോസ്റ്റലിനു സമീപമായിരുന്നു ഏറ്റുമുട്ടല്‍. പരുക്കേറ്റവരെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കന്റോണ്മെന്റ് പൊലീസ് കേസെടുത്തു.
കെഎസ്‌യു സംസ്ഥാന ജനറല്‍ സെക്രട്ടറി നബീലാണ് ആദേഷിനെ കുത്തിയതെന്നാണു റിപോര്‍ട്ടുകള്‍. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ നജീമിന് തലയ്ക്ക് പരിക്കേറ്റിട്ടുണ്ട്.
ഫെയ്‌സ്ബുക്കിലിട്ട ഒരു കമന്റും ഗ്രൂപ്പു തര്‍ക്കവുമാണ് ഏറ്റുമുട്ടലിലേക്ക് നയിച്ചത്.

RELATED STORIES

Share it
Top