പടക്കപ്പുരയില്‍ പൊട്ടിത്തെറി, കുട്ടികളടക്കം പത്തു പേര്‍ക്ക് പരിക്ക്പാലക്കാട്: ക്ഷേത്ര ഉത്സവത്തിനിടെ പടക്കശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ രണ്ട് കുട്ടികളടക്കം പത്ത് പേര്‍ക്ക് പരിക്ക്. പാലക്കാട് വണ്ടിത്താവളം അലയാറില്‍ മാരിയമ്മന്‍ കോവിലിലെ പൂജയ്ക്കിടെ ഉച്ചയ്ക്ക് ഒന്നോടെയാണ് അപകടം. പരിക്കേറ്റ കുട്ടികളുടെ നില ഗുരുതരമാണ്. പാലക്കാട്, തൃശൂര്‍ ജില്ലകളിലെ വിവിധ ആശുപത്രികളിലാണ് പരിക്കേറ്റവരെ പ്രവേശിപ്പിച്ചിട്ടുള്ളത്. ഗുരുതരമായി പരിക്കേറ്റവരെ തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ച്  തയ്യാറാക്കിയ പടക്കപ്പുരയിലേക്ക് കുട്ടികള്‍ പൊട്ടിച്ച ഓലപ്പടക്കം വീണാണ്  അപകടമുണ്ടായത്. പടക്കപ്പുര കത്തിയമര്‍ന്നു.

RELATED STORIES

Share it
Top