പഞ്ചായത്ത് സെക്രട്ടറിയുടേത് ജനങ്ങളോടുള്ള വെല്ലുവിളി: എസ്ഡിപിഐ

കൊടിയത്തൂര്‍: ക്വറികള്‍ക്കുവേണ്ടി വീട് നിര്‍മാണത്തിന് ഉപാധിയും എഗ്രിമെന്റും ആവശ്യപ്പെട്ട കൊടിയത്തൂര്‍ പഞ്ചായത്ത് സെക്രട്ടറിയുടെ നടപടി ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് എസ്ഡിപിഐ  തിരുവമ്പാടി മണ്ഡലം പ്രസിഡന്റ് ടിപി മുഹമ്മദ് .
ക്വറി മുതലാളിമാരുടെ താല്പര്യങ്ങള്‍  സംരക്ഷിക്കുകയും സാധാരണക്കാരുടെ വീട് നിര്‍മാണത്തിനും ഭൂവിനിയോഗത്തിനും നിയമ വിരുദ്ധ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി കൊടിയത്തൂര്‍ പഞ്ചായത്ത് ഭരണ സമിതിയും പ്രസിഡന്റും സെക്രട്ടറിയും നടത്തുന്ന ജനവിരുദ്ധ നടപടി അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു .
നീതിയും മനുഷ്യത്വവും സംരക്ഷിക്കുന്നതിന് വേണ്ടി ജനങ്ങള്‍ക്കൊപ്പം എസ്ഡിപിഐ  നിലപാട് സ്വീകരിക്കുക തന്നെ ചെയ്യുമെന്നും പ്രസ്താവനയിലൂടെ അറിയിച്ചു.

RELATED STORIES

Share it
Top