പഞ്ചായത്ത് ഷോപ്പിങ് കോംപ്ലക്‌സ് കെട്ടിടം ഐടിഐയ്ക്ക് അനുവദിച്ചതില്‍ പ്രതിഷേധം

അങ്കമാലി: തുറവൂര്‍ ഗ്രാമപ്പഞ്ചായത്ത് പരിധിയില്‍ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച ഐടിഐ  തുടങ്ങുന്നതിന് പഞ്ചായത്ത് ഭരണസമിതി കണ്ടെത്തിയിരിക്കുന്ന സ്ഥലം യാതൊരു സൗകര്യങ്ങളുമില്ലാത്തത്. തുറവൂര്‍ പഞ്ചായത്ത് മാര്‍ക്കറ്റും പഞ്ചായത്ത് ഷോപ്പിങ് കോംപ്ലക്‌സുമടങ്ങുന്ന കെട്ടിടത്തില്‍ യാതൊരു അടിസ്ഥാനവും ഇല്ലാത്ത ഐടിഐ തുടങ്ങുന്നതില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്. വിദ്യാര്‍ഥികള്‍ക്ക് പഠിക്കുന്നതിനും വന്ന് പോവുന്നതിനും മറ്റും ഉപകാരപ്രദമായ നിരവധി സ്ഥലങ്ങള്‍ ഉണ്ടായിട്ടും അത് ഒന്നും ഏറ്റെടുക്കാതെ യാതൊരു സൗകര്യങ്ങളുമില്ലാത്ത മാര്‍ക്കറ്റും ഷോപ്പിങ് കോപ്ലക്‌സും ഏറ്റെടുക്കുന്നതിനാണ് പ്രതിഷേധം ശക്തമായത്. നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഷോപ്പിങ് കോംപ്ലെക്‌സും മാര്‍ക്കറ്റും ഇപ്പോള്‍ ജീര്‍ണാവസ്ഥയിലാണ്. എപ്പോള്‍ വേണമെങ്കിലും തകര്‍ന്ന് വീഴാവുന്ന സ്ഥിതിയില്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തില്‍ ഐടിഐ പോലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആക്കി മാറ്റി പ്രവര്‍ത്തിപ്പിക്കുന്നതിനായി നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങളാണ് ഭരണസമിതി നടത്തി വരുന്നത്.   മാര്‍ക്കറ്റും ഷോപ്പിങ് കോംപ്ലെക്‌സും തുടങ്ങിയ കാലം മുതല്‍ കൃത്യമായി വാടക നല്‍കി നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന നാലഞ്ചു മുറികള്‍ക്കു മാത്രമാണ്, മുറികളൊഴിഞ്ഞു കൊടുക്കണമെന്നുള്ള നോട്ടീസ് നല്‍കിയിരിക്കുന്നത്. മറ്റ് സൗകര്യങ്ങള്‍ ഒന്നും ഒരുക്കാതെ തുറവൂര്‍ ജങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന മാര്‍ക്കറ്റ് മുന്നറിയിപ്പ് ഇല്ലാതെ നിര്‍ത്തലാക്കുന്നത് തുറവുര്‍ ഗ്രാമപ്പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്നും ഇവിടെ എത്തുന്ന ജനങ്ങള്‍ക്ക് വളരെയധികം ബുദ്ധിമുട്ടുക്കള്‍ സൃഷ്ടിക്കുവാന്‍ സാധ്യതയുണ്ട്. സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച ഐടിഐ സ്ഥലം ലഭിക്കാത്തതുമൂലം നഷ്ടപ്പെടാതിരിക്കുന്നതിനുവേണ്ടിയാണ് പഞ്ചായത്ത് ഷോപ്പിങ് കോംപ്ലക്‌സ് മുറികളില്‍ ഐടിഐ തുടങ്ങുവാന്‍ ശ്രമിക്കുന്നതെന്ന് പറഞ്ഞ് ചിലരെ മാത്രം ഒഴിവാക്കുന്നതിനു വേണ്ടി മാത്രമാണന്ന ആരോപണവും ശക്തമായിട്ടുണ്ട്. സംസ്ഥാന സര്‍ക്കാര്‍ ഐടിഐയ്ക്ക് വേണ്ടി അനുവദിച്ച ഫണ്ട് നഷ്ടപ്പെടുമെന്ന പ്രചരണം അഴിച്ച് വിട്ടാണ് നശിച്ചു കൊണ്ടിരിക്കുന്ന കെട്ടിടത്തില്‍ ഐടിഐ തുടങ്ങാന്‍ സ്വാര്‍ത്ഥ താല്‍പര്യവ്യക്തികള്‍ ഊര്‍ജിതമായി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത്. എന്നാല്‍ ഇവിടെ പാര്‍ട്ടി ഓഫിസ്, തുടങ്ങി മറ്റു സ്ഥാപനങ്ങള്‍ക്കോ മുറികള്‍ക്കോ ഇതൊന്നും തന്നെ ബാധിക്കാത്ത രീതിയില്‍ പ്രവര്‍ത്തിക്കാന്‍ അനുമതി കൊടുക്കുകയും ചെയ്തിരിക്കുന്നു. ഇത് സൗകര്യ പ്രദമായി ഐടിഐ തുടങ്ങുന്നതിന് തടസ്സം സൃഷ്ടിക്കുവാന്‍ സാധ്യതയുണ്ട്. കൂടാതെ ഐടിഐ തുടങ്ങുന്നതിനാവശ്യമായ പാര്‍ക്കിങ് ഉള്‍പ്പടെയുള്ള ഒരു സൗകര്യവും ഇവിടെയില്ല. ഇതെല്ലാം മനസ്സിലാക്കിയ പഞ്ചായത്ത് അധികൃതര്‍ വ്യക്തിവിരോധം തീര്‍ക്കുന്നതിന് വേണ്ടി മാത്രമാണ് ഐടിഐ തുടങ്ങുന്നതിന്റെ പേരില്‍ ചില കടക്കാര്‍ക്ക് മാത്രം നോട്ടീസ് നല്‍കിയതെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.

RELATED STORIES

Share it
Top