പഞ്ചായത്ത് ശേഖരിച്ച മാലിന്യം തള്ളിയത് പൊതുസ്ഥലത്ത്

ചെറുപുഴ: പഞ്ചായത്ത് ശേഖരിച്ച മാലിന്യം ബസ് കാത്തിരിപ്പ് കേന്ദ്രത്തിനു പിന്നില്‍  തള്ളിയത് യാത്രക്കാര്‍ക്ക് ദുരിതമായി. കന്നിക്കളം നവജ്യോതി കോളജിനു സമീപത്തെ ബസ് കാത്തിരിപ്പു കേന്ദ്രത്തിനു പിന്നിലാണു ചാക്കുകളില്‍ നിറച്ചു മാലിന്യങ്ങള്‍ തള്ളിയത്. പ്ലാസ്റ്റിക് കുപ്പികളാണ്
ഇവയിലേറെയും. വേനല്‍മഴ പെയ്താല്‍ കുപ്പികളില്‍ വെള്ളം നിറഞ്ഞു കൊതുകുകള്‍ പെരുകാനാണ് സാധ്യത. കോളജ് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ നിരവധി പേരാണ് ഇവിടെ ബസ് കാത്തുനില്‍ക്കാറുള്ളത്. ഗ്രാമപ്പഞ്ചായത്തുകളില്‍നിന്ന് പയ്യന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിച്ചു സംസ്‌കരിക്കുന്നുണ്ട്. ഇപ്രകാരം കോലുവള്ളി വാര്‍ഡില്‍നിന്ന് ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യം ഇവിടെ തളളിയത്.

RELATED STORIES

Share it
Top