പഞ്ചായത്ത് വിതരണം ചെയ്ത കിടാരി ചത്തു; മറ്റുള്ളവ അവശനിലയില്‍

ഹരിപ്പാട്: ആറാട്ടുപുഴ ഗ്രാമപ്പഞ്ചായത്തില്‍ നിന്നും  വിതരണം ചെയ്ത  കന്നുകുട്ടി ചത്തു. 18ാം വാര്‍ഡില്‍ റിയാസ് മന്‍സിലില്‍ സീന റിയാസ് എന്ന ഗുണഭോക്താവിന്റെ കിടാരിയാണ് ചത്തത്. പഞ്ചായത്തില്‍ നിന്നും  40 കിടാരികളാണ് വിതരണം ചെയ്തത്. മറ്റ്കിടാരികളും അവശതയിലാണെന്നും പരാതിയുണ്ട്.400രൂപപ്രകാരം ഇന്‍ഷുറന്‍സ് പ്രീമിയവും ഓരോ ഗുണഭോക്കളെ കൊണ്ടും  എടുപ്പിച്ചിരുന്നു.
എന്നിട്ടും ഇന്‍സുറന്‍സ് പരിരക്ഷ ലഭിച്ചിട്ടില്ല. ചത്തകിടാരിയെ പരിശോധിക്കാനോ  മറ്റ് നടപടികള്‍ക്കോ മൃഗഡോക്ടര്‍മാര്‍ തയ്യാറായില്ല. കിടാരിയുടെ കമ്മല്‍ ഊരിയെടുത്ത് ഫോട്ടോ എടുത്തു സൂക്ഷിച്ചു വെക്കാനാണ് മൃഗഡോക്ടര്‍ നിര്‍ദ്ദേശം നല്‍കിയതെന്ന് നാ്ട്ടുകാര്‍ പറയുന്നു. ചുട്ടുപൊള്ളുന്ന ചൂടില്‍ അന്യ സംസ്ഥാനങ്ങളില്‍ നിന്നും ദിവസങ്ങളോളം യാത്ര ചെയ്ത്‌കൊണ്ടുവന്ന കിടാരികള്‍ക്ക്  പ്രതിരോധമരുന്നുകളോ ആഹാരങ്ങളോ ലഭിച്ചില്ലെന്നും ആക്ഷേപമുണ്ട്.
അതുപോലെ നിശ്ചിത തൂക്കമോ,പ്രായമോ വേണമെന്ന വ്യവസ്ഥകളോ പാലിച്ചിട്ടില്ല. ടെന്‍ഡറെടുക്കുന്നയാളും, ജനപ്രതിനിധികളും തമ്മിലുള്ള ഒത്തുകളിയാണ് ഇതിന് പിന്നിലെന്ന് ആക്ഷേപമുണ്ട്. കേരളത്തിലെ തന്നെ ഫാമുകളില്‍ നിന്നും ഗുണനിലവാരമുള്ള കന്നുകാലികളെ കിട്ടുമെന്നിരിക്കെ  അന്യ സംസ്ഥാനങ്ങളില്‍ നിന്നും കന്നുകാലികളെ കൊണ്ടുവരുന്നത് കൂടുതല്‍ അഴിമതിക്കുള്ള വഴിതുറക്കാനെ ഉപകരിക്കൂവെന്നാണ് നാട്ടുകാര്‍ പറയുന്നത്.
സ് സ്‌റ്റേഷന്‍, റെയില്‍വേ സ്‌റ്റേഷന്‍ എന്നിവടങ്ങളില്‍ റാലിക്ക് സ്വീകരണം ലഭിച്ചു. റാലിക്ക് ആവശ്യമായ സൈക്കിളുകള്‍ ലഭ്യമാക്കിയത് ബൈക്ക് സോണ്‍ എന്ന സ്ഥാപനമാണ്. അധ്യാപകരായ ഡോ. ഫറൂഖ് എസ്, ഡോ.മനോജ് ടി ആര്‍, അനു കെ, ഡോ. എ അന്‍സാരി, റെജി, ആര്‍ട്ടിസ്റ്റ് ഷീമോന്‍, ശ്രീഹരി, അഭിരാമി, അമല റാലിക്ക് നേതൃത്വം നല്‍കി.

RELATED STORIES

Share it
Top