പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് ചുറ്റുമതില്‍ നിര്‍മാണം; അംഗത്തിനെതിരേ പരാതി

ബദിയടുക്ക: പൊതുമരാമത്ത് സ്ഥലത്ത് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിര്‍മാണ പ്രവര്‍ത്തനം. നാട്ടുകാരുടെ വഴി മുടക്കിയതായി പരാതി. ബദിയടുക്ക പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡിലെ പഞ്ചായത്ത് വനിത അംഗം ശാന്തക്കെതിരേയാണ് പരാതിയുയര്‍ന്നത്. ഇത് സംബന്ധിച്ച് പഞ്ചായത്ത് സെക്രട്ടറിക്കും പൊതുമരാമത്ത് എന്‍ജിനിയര്‍ക്കും പരാതി നല്‍കി. ബാറടുക്കയിലാണ് വിവാദമായ സംഭവം. പട്ടിക ജാതി കോളനി നിവാസികള്‍ക്കായി ചുറ്റുമതില്‍ നിര്‍മിക്കാന്‍ ഒരു ലക്ഷം രൂപ അനുവദിച്ചിരുന്നു. പ്രവൃത്തിയുടെ കരാര്‍ രഹസ്യമായി ചിലര്‍ ചേര്‍ന്ന് വിദ്യാഗിരി സ്വദേശിക്ക് നല്‍കുകയായിരിന്നു. കരാറുകാരന്‍ പൊതുമരാമത്ത് സ്ഥലത്ത് കല്ല് കെട്ടാന്‍ തുടങ്ങിയപ്പോഴാണ് നാട്ടുകാര്‍ ഇക്കാര്യം അറിയുന്നത്. ഇതിനെതിരെ ബാറടുക്കയിലെ സാവിത്രിയുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ അധികൃതര്‍ക്ക് പരാതി നല്‍കി.

RELATED STORIES

Share it
Top