പഞ്ചായത്ത് പ്രസിഡന്റിന് പുരസ്‌കാരം നല്‍കിയത് അപഹാസ്യം: എസ്ഡിപിഐ

മുക്കം: കുന്നുകള്‍ ഇടിച്ചു നിരത്തി വയലുകളും തണ്ണീര്‍തടങ്ങളും നികത്തുന്നതിനും അനിയന്ത്രിത ഖനനങ്ങള്‍ക്കും ഒത്താശ ചെയ്യുകയും ഗെയില്‍ വിഷയത്തില്‍ ഇരകള്‍ക്കെതിരെ നില്‍ക്കുകയും ചെയ്ത കാരശ്ശേരി പഞ്ചായത്ത് പ്രസിഡന്റിന് സര്‍ക്കാര്‍ പുരസ്‌ക്കാരം നല്‍കിയത് അപഹാസ്യമാണെന്ന് എസ്ഡിപിഐ നോര്‍ത്ത് കാരശ്ശേരി ബ്രാഞ്ച് സമ്മേളനം അഭിപ്രായപ്പെട്ടു.
കുന്നുമ്മല്‍ മമ്മദ് അധ്യക്ഷത വഹിച്ചു. ഭാരവാഹികളായി കെ മമ്മദ് (പ്രസിഡന്റ്), എം പി.മൊയ്തീന്‍ കുട്ടി (വൈസ് പ്രസിഡന്റ്), പി കെ സാഹിര്‍ (സെക്രട്ടറി) , പി ടി അബ്ദുറഹിമാന്‍ (ജോ-സെക്രട്ടറി) , കെ മുബാറക് (ഖജാന്‍ജി) എന്നിവരെ തിരഞ്ഞെടുത്തു. കരീം താളത്തില്‍ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
മുക്കം: വാതക പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിനായി സാധാരക്കാരുടെ വസ്തുവകകളില്‍ ഗെയ്ല്‍ നടത്തുന്ന അനധികൃത കയ്യേറ്റങ്ങള്‍ക്കും നിയമ ലംഘനങ്ങള്‍ക്കും ഒത്താശ ചെയ്യുന്നവരും,മൗനം അവലംഭിക്കുന്നവരും ,കനത്ത വില നല്‌കേണ്ടി വരുമെന്ന് എസ്ഡിപിഐ നെല്ലിക്കാപറമ്പ് ബ്രാഞ്ച് സമ്മേളനം മുന്നറിയിപ്പ് നല്‍കി. സലാം ഹാജി അ ധ്യക്ഷത വഹിച്ചു.
ഭാരവാഹികളായി സലാം ഹാജി (പ്രസിഡന്റ) ,സലാം നെല്ലിക്കാപറമ്പ് (വൈസ് പ്രസിഡന്റ്) ,വി അഹമ്മദ് (സെക്രട്ടറി) ,കെ കെ ജലീല്‍ (ജോ-സെക്രട്ടറി) ,മുഹമ്മദാലി (ഖജാന്‍ജി) എന്നിവരെ തിരഞ്ഞെടുത്തു.

RELATED STORIES

Share it
Top