പഞ്ചായത്ത് പ്രസിഡന്റിന് നേരെ ചീമുട്ടയെറിയാന്‍ ആഹ്വാനം ചെയ്ത് ബിജെപി നേതാവ്

ചെങ്ങമ്മനാട്: ചെങ്ങമ്മനാട് പഞ്ചായത്ത് പ്രസിഡന്റിന് നേരെ ചീമുട്ടയെറിയാന്‍ ആഹ്വാനം ചെയ്ത് ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. ബി ഗോപാലകൃഷ്ണന്‍. പ്രസിഡന്റിന്റെ പെരുമാറ്റം പക്ഷപാതപരമായാണെന്ന് ആരോപിച്ച് പഞ്ചായത്ത് ഓഫീസിനു മുന്നില്‍ ബി.ജെ.പി സംഘടിപ്പിച്ച മാര്‍ച്ചും ധര്‍ണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.വികസന പ്രവര്‍ത്തനങ്ങളില്‍ വിവേചനം കാണിക്കുകയും അംഗങ്ങളെ അധിക്ഷേപിക്കുകയും ചെയ്യുന്ന പഞ്ചായത്ത് പ്രസിഡന്റിന് നേരെ ചീമുട്ടയെറിയണം. ഇതിന്റെ പേരില്‍ കേസുവന്നാല്‍ അത് ബിജെപി സംസ്ഥാന കമ്മിറ്റി ഏറ്റെടുക്കുമെന്നുമായിരുന്നു ഗോപാലകൃഷ്ണന്റെ പ്രസ്താവന.

RELATED STORIES

Share it
Top