പഞ്ചായത്ത് ഓഫിസ് ഉപരോധിച്ചു

ഗൂഡല്ലൂര്‍: കൃത്യമായി കുടിവെള്ളം വിതരണം ചെയ്യാത്തതില്‍ പ്രതിഷേധിച്ച് കോത്തഗിരി തേനാട് പഞ്ചായത്ത് ഓഫിസ് നാട്ടുകാര്‍ ഉപരോധിച്ചു. 300 കുടുംബങ്ങളാണ് മേഖലയില്‍ താമസിക്കുന്നത്. ശുദ്ധജല വിതരണ പൈപ്പുകള്‍ പൊട്ടി ജലം പാഴാവുകയാണ്.  പമ്പ് സെറ്റ് കേടായിട്ട് മാസങ്ങളായി. ഇതുസംബന്ധിച്ച് ബന്ധപ്പെട്ടവര്‍ക്ക് പരാതി നല്‍കിയിട്ടും യാതൊരുവിധ പരിഹാരവും ഉണ്ടായിട്ടില്ല. ഇതേത്തുടര്‍ന്നാണ് ജനങ്ങള്‍ സമരവുമായി രംഗത്തെത്തിയത്. കലക്ടര്‍ക്ക് പരാതി നല്‍കിയിട്ടും പരിഹാരം കണ്ടിരുന്നില്ല. വിവരമറിഞ്ഞ് തഹസില്‍ദാര്‍ മഹേശ്വരി, അസിസ്റ്റന്റ് തഹസില്‍ദാര്‍ കണികസുന്ദരം, ആര്‍ഐ ധനലക്ഷ്മി, കോത്തഗിരി സിഐ മുരുകന്‍ എന്നിവര്‍ സ്ഥലത്തെത്തി ചര്‍ച്ച നടത്തി. പ്രശ്‌നത്തിന് പരിഹാരം കാണുമെന്ന് സമരക്കാര്‍ക്ക് ഉറപ്പുനല്‍കിയിട്ടുണ്ട്. ഹ്രസ്വ ചല

RELATED STORIES

Share it
Top