പഞ്ചായത്ത് ഓഫിസില്‍ തീയിടാന്‍ ശ്രമം; രണ്ടുപേര്‍ പോലിസ് പിടിയില്‍

തിരുവനന്തപുരം: മാറനല്ലൂര്‍ ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറിയുടെ ഓഫിസില്‍ അതിക്രമിച്ചു കയറി ഡീസല്‍ ഒഴിച്ചു തീകൊളുത്താന്‍ ശ്രമിച്ച രണ്ടുപേരെ പോലിസ് പിടികൂടി. എസ്ടി മോര്‍ച്ച മണ്ഡലം സെക്രട്ടറി രാജന്‍, യൂത്ത് കോണ്‍ഗ്രസ് നെല്ലിക്കാട് വാര്‍ഡ് പ്രസിഡന്റ് സുരേഷ് കുമാര്‍ എന്നിവരാണു പിടിയിലായത്.
അനധികൃത മതില്‍ നിര്‍മാണത്തിന് പഞ്ചായത്ത് അനുമതി നല്‍കിയെന്നാരോപിച്ചായിരുന്നു അക്രമം. ഓഫിസിലെ മേശയിലും കസേരയിലും ഡീസല്‍ ഒഴിച്ച ശേഷം, തീക്കൊളുത്തുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് പഞ്ചായത്ത് സെക്രട്ടറി പോലിസിനെ വിവരം അറിയിച്ചു.
പോലിസും ജീവനക്കാരും ചേര്‍ന്നാണ് അക്രമികളെ കീഴ്‌പ്പെടുത്തിയത്. പഞ്ചായത്ത് സെക്രട്ടറി ആര്‍ ടി ബിജുകുമാര്‍, മാറനല്ലൂര്‍ സ്‌റ്റേഷനിലെ എഎസ്‌ഐ മണികണ്ഠന്‍, ഗ്രേഡ് എസ്‌ഐ വിന്‍സെന്റ് എന്നിവര്‍ക്ക് സംഘര്‍ഷത്തില്‍ പരിക്കേറ്റു.

RELATED STORIES

Share it
Top