പഞ്ചായത്ത് ഓഫിസിലേക്ക് എസ്ഡിപിഐ മാര്‍ച്ച്

മാട്ടൂല്‍: മാട്ടൂല്‍-അഴീക്കല്‍ റൂട്ടില്‍ മുഴുവന്‍ സമയ കടത്തുബോട്ട് സര്‍വീസ്  ആരംഭിക്കണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐ മാട്ടൂല്‍ പഞ്ചായത്ത് കമ്മിറ്റി പഞ്ചായത്ത് ഓഫിസിലേക്കു മാര്‍ച്ച് നടത്തി. നേരത്തെ മാട്ടൂല്‍ പഞ്ചായത്തിനു കീഴില്‍ സര്‍വീസ് നടത്തിയിരുന്ന ബോട്ട് ഓഖി ചുഴലിക്കാറ്റുണ്ടായ ദിവസം എന്‍ജിന്‍ തകരാര്‍ മൂലം അപകടത്തില്‍പ്പെട്ടിരുന്നു. തുടര്‍ന്ന് ഈ റൂട്ടില്‍ ജലഗതാഗത വകുപ്പിന്റെ മാട്ടൂല്‍-പറശ്ശിനിക്കടവ് ബോട്ടാണ് താല്‍ക്കാലിക സര്‍വീസ് നടത്തുന്നത്. പ്രദേശത്തെ യാത്രാക്ലേശത്തിന് പരിഹാരമായി മുഴുവന്‍ സമയ ബോട്ട് സര്‍വീസ് ആരംഭിക്കണമെന്ന് എസ്ഡിപിഐ ആവശ്യപ്പെട്ടു. കല്യാശേരി മണ്ഡലം പ്രസിഡന്റ് സുബൈര്‍ മടക്കര ഉദ്ഘാടനം ചെയ്തു. എസ്ഡിപിഐ പഞ്ചായത്ത് സെക്രട്ടറി എം കെ ഉനൈസ് അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെംബര്‍ കെ കെ അനസ് സംസാരിച്ചു. തുടര്‍ന്ന് പഞ്ചായത്ത് സെക്രട്ടറിക്ക് നിവേദനം നല്‍കി. ആവശ്യമായ നടപടികള്‍ സ്വീകരിക്കാമെന്ന് സെക്രട്ടറി ഉറപ്പുനല്‍കി.

RELATED STORIES

Share it
Top