പഞ്ചായത്തിന്റെ ഇടപെടല്‍; ഗെയില്‍ പ്രവൃത്തി നിര്‍ത്തിവച്ചു

താമരശ്ശേരി: ഇരകള്‍ക്ക് രേഖകള്‍ നല്‍കാതെയുള്ള പണി ഗ്രാമപ്പഞ്ചായത്ത് ഇടപെടല്‍ മൂലം ഗെയില്‍ പൈപ്പ് ലൈന്‍ നിര്‍മാണം നിര്‍ത്തിവച്ചു. നിയമപരമായി നല്‍കേണ്ട നോട്ടീസുകളോ പഞ്ചനാമ (ഭൂമിയില്‍ നിന്നും മുറിച്ചു നീക്കുന്ന വസ്തുക്കളെ കുറിച്ച് ഉടമകള്‍ക്കു നല്‍കുന്ന സര്‍ട്ടിഫിക്കറ്റ്) സര്‍ട്ടിഫിക്കറ്റുകളോ മറ്റു രേഖകളോ നല്‍കാതെ നിര്‍മാണ പ്രവര്‍ത്തികള്‍ നടന്നു വന്നിരുന്നതിനെതിരെ നാട്ടുകാരുടെ നേതൃത്വത്തില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു.
പ്രതിഷേധത്തെ തുടര്‍ന്ന് പഞ്ചായത്ത് അധികൃതര്‍ സ്ഥലം സന്ദര്‍ശിക്കുകയും ഇരകളും നാട്ടുകാരും പ്രതിഷേധ പരിപാടികള്‍ക്ക് രൂപം നല്‍കാന്‍ ഒത്തുകൂടുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് താല്‍ക്കാലികമായി പ്രവൃത്തികള്‍ നിര്‍ത്തിവെക്കാന്‍ ഗെയില്‍ അധികൃതര്‍ തയ്യാറായത്.
ഇതിനെ തുടര്‍ന്ന് വിവിധ പ്രദേശങ്ങളില്‍ നടന്ന് വന്നിരുന്ന ഗെയില്‍ നിര്‍മാണ പ്രവൃത്തികള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. കഴിഞ്ഞ അഞ്ചു ദിവസത്തോളമായി ഇവിടങ്ങളിലെ നിര്‍മാണ പ്രവൃത്തികള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. നിര്‍മാണ പ്രവൃത്തികള്‍ക്കായി ഇവിടെ എത്തിച്ച എസ് കവേറ്ററുകളും മറ്റു യന്ത്ര സംവിധാനങ്ങളും പ്രവൃത്തി നടക്കുന്ന മറ്റു പ്രദേശങ്ങളിലേക്ക് മാറ്റി.
ഗ്രാമപ്പഞ്ചായത്തിന്റെ ഇടപെടലില്‍ വ്യക്തമായ ഒരു മറുപടിയും ഗെയിലിന്റെ ഭാഗത്തു നിന്നും ലഭ്യമായിട്ടില്ല. പ്രതിഷേധം തണുപ്പിക്കുക എന്ന തന്ത്രമാണ് ഇപ്പോള്‍ താല്‍ക്കാലിക പിന്‍മാറ്റം.

RELATED STORIES

Share it
Top