പഞ്ചായത്തംഗത്തിന്റെ വീടിനുനേരെ ആക്രമണം
kasim kzm2018-03-30T10:42:07+05:30
മാന്നാര്‍: ചെന്നിത്തല തൃപ്പെരുന്തുറ ഗ്രാമ പഞ്ചായത്തംഗത്തിന്റെ വീടിന് നേരെ ആക്രമണം. പച്ചക്കറി കൃഷി പൂര്‍ണമായും നശിപ്പിച്ചു. സ്കൂട്ടറും ബൈക്കും സമീപത്തുള്ള കുളത്തില്‍ തള്ളിയ നിലയിലും കാണപ്പെട്ടു. പഞ്ചായത്ത് ഏഴാം വാര്‍ഡ് അംഗം കാരാഴ്മ കിഴക്ക് സുനില്‍ ഭവനത്തില്‍ അജിത സുനിലിന്റെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. ആലപ്പുഴയില്‍ നിന്നും ഫോറന്‍സിക് വിദഗ്ധര്‍ എത്തി തെളിവുകള്‍ ശേഖരിച്ചു. മാന്നാര്‍ പൊലീസ് സംഭവസ്ഥലം സന്ദര്‍ശിച്ച് അന്വേഷണം ആരംഭിച്ചു. സിപിഎം വിട്ട് ബിജെപിയില്‍ ചേര്‍ന്ന സുനിലിന്റെ വീടിന് നേരെ നടന്ന ആക്രമണത്തിന് പിന്നില്‍ സിപിഎം ആണെന്ന് ബിജെപി ആരോപിച്ചു. എന്നാല്‍ ആക്രമണവുമായി പാര്‍ട്ടിക്ക് യാതൊരു ബന്ധവുമില്ലെന്ന് സിപിഎം ഏരിയാ സെക്രട്ടറി പ്രൊഫ.പി ഡി ശശിധരന് അറിയിച്ചു