പഞ്ചായത്തംഗം പോലിസുകാരനെ കുത്തി പരിക്കേല്‍പ്പിച്ചു



പത്തനംതിട്ട: സിപിഎം ഗ്രാമപഞ്ചായത്ത് അംഗം സിവില്‍ പോലീസ് ഓഫിസറെ കുത്തിപ്പരിക്കേല്‍പ്പിച്ചു. കോന്നി പഞ്ചായത്ത് ആറാം വാര്‍ഡ് അംഗം ബിജി കെ വര്‍ഗീസാണ് കോന്നി പോലിസ് സ്റ്റേഷനിലെ സിപിഒ അന്‍സാജു (29) നെ കുത്തിപ്പരിക്കേല്‍പ്പിച്ചത്. ഇന്നലെ വൈകിട്ട് 5 മണിയോടെ കോന്നി മാവേലി സ്റ്റോറിനു സമീപമായിരുന്നു സംഭവം. വാഹനം പാര്‍ക്കു ചെയ്യുന്നതു സംബന്ധിച്ച തര്‍ക്കത്തെതുടര്‍ന്ന് ബിജി സ്‌ക്രൂ ഡ്രൈവര്‍ ഉപയോഗിച്ച് പോലിസുകാരന്റെ വലതു തോളില്‍ കുത്തുകയായിരുന്നു.  ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇയാളുടെ തോളില്‍ രണ്ട് തുന്നിക്കെട്ട് വേണ്ടി വന്നു. അക്രമാസക്തനായ ബിജിയെ കൂടുതല്‍ പോലിസുകാരെത്തിയാണ് കസ്റ്റഡിയില്‍ എടുത്തത്. ഇയാളെ രക്ഷിക്കാനായി സിപിഎം നേതാക്കള്‍ അടക്കമു ള്ളവര്‍ പോലിസ് സ്റ്റേഷനില്‍ എത്തിയിരുന്നു.

RELATED STORIES

Share it
Top