പഞ്ചാബ് തദ്ദേശ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന് മുന്നേറ്റം

ചണ്ഡീഗഡ്: പഞ്ചാബില്‍ ജില്ലാ പരിഷത്ത്, പഞ്ചായത്ത് സമിതി തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് മുന്നില്‍. 22 ജില്ലാ പരിഷത്തുകളിലെ 354 സീറ്റുകളിലും 150 പഞ്ചായത്ത് സമിതികളിലെ 2990 സീറ്റുകളിലുമാണ് തിരഞ്ഞെടുപ്പ് നടന്നത്. ഈ മാസം 19നായിരുന്നു തിരഞ്ഞെടുപ്പ്.
ഫലമറിഞ്ഞ മണ്ഡലങ്ങളില്‍ ശിരോമണി അകാലിദള്‍-ബിജെപി സഖ്യത്തെ വന്‍ ഭൂരിപക്ഷത്തിലാണ് കോണ്‍ഗ്രസ് പരാജയപ്പെടുത്തിയത്. തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും കോണ്‍ഗ്രസ്-അകാലിദള്‍ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു.

RELATED STORIES

Share it
Top