പഞ്ചാബ് കീഴടക്കി ഗുജറാത്ത്‌മൊഹാലി: ഹാഷിം അംലയുടെ തകര്‍പ്പന്‍ സെഞ്ച്വറിക്കും മേലെ ഗുജറാത്ത് ബാറ്റ്‌സ്മാന്‍മാര്‍ കരുത്ത് കാട്ടിയപ്പോള്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരേ ഗുജറാത്ത് ലയണ്‍സിന് തകര്‍പ്പന്‍ ജയം. ആറ് വിക്കറ്റിനാണ് ഗുജറാത്ത് വിജയം കൈപ്പിടിയിലൊതുക്കിയത്. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 20 ഓവറില്‍ മൂന്ന് വിക്കറ്റിന് 189 റണ്‍സ് കണ്ടെത്തിയപ്പോള്‍ മറുപടി ബാറ്റിങില്‍ 19.4 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 192 റണ്‍സെടുത്ത ഗുജറാത്ത് വിജയം സ്വന്തമാക്കി.  ഡ്വെയ്ന്‍ സ്മിത്ത്(74) അര്‍ധ സെഞ്ച്വറി നേടി ഗുജറാത്തിന്റെ ടോപ് സ്‌കോററായി.ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ പഞ്ചാബിന് ആദ്യ ഓവറില്‍ തന്നെ മാര്‍ട്ടിന്‍ ഗുപ്റ്റിലിനെ (2) നഷ്ടമായെങ്കിലും രണ്ടാം വിക്കറ്റിലൊത്തുചേര്‍ന്ന അംലയും (60 പന്തില്‍ 104) മാര്‍ഷും(43 പന്തില്‍  58 റണ്‍സ്) പഞ്ചാബിനെ മികച്ച സ്‌കോറിലേക്കെത്തിക്കുകയായിരുന്നു. അവസാന ഓവറില്‍ ഗ്ലെന്‍ മാക്‌സ്‌വെല്ലാണ് (11 പന്തില്‍ 20 റണ്‍സ്*) പഞ്ചാബിനെ 189 റണ്‍സിലേക്കെത്തിച്ചത്. വിജയത്തിലേക്ക് അതിവേഗം ബാറ്റ് വീശിയ ഗുജറാത്തിന് വേണ്ടി സുരേഷ് റെയ്‌ന്(39) ഇഷാന്‍ കിഷന്‍(29), ദിനേഷ് കാര്‍ത്തിക്(35*) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു. പഞ്ചാബിന് വേണ്ടി സന്ദീപ് ശര്‍മ രണ്ടും ഗ്ലെന്‍ മാക്‌സ്‌വെല്‍, ടി നടരാജന്‍ എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.

RELATED STORIES

Share it
Top