പഞ്ചാബ് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ലഹരി ഉപയോഗം കേരളത്തില്‍

തേഞ്ഞിപ്പലം: പഞ്ചാബ് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ലഹരി ഉപയോഗിക്കുന്ന സംസ്ഥാനം കേരളമാണെന്ന് എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ്. വിമുക്തി മിഷനുമായി ചേര്‍ന്ന് കാലിക്കറ്റ് സര്‍വകലാശാല നടപ്പാക്കുന്ന ലഹരി വിമുക്ത യൗവനം പദ്ധതിയുടെ സര്‍വകലാശാലാതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു ഋഷിരാജ് സിങ്.
ഈ വിപത്തിനെ ചെറുക്കുന്നതിന് 14 ജില്ലകളിലും മനഃശാസ്ത്രജ്ഞരുടെ നേതൃത്വത്തില്‍ ഡീഅഡിക്ഷന്‍ കേന്ദ്രങ്ങള്‍ തുടങ്ങും. വിമുക്തി മിഷന്റെയും ആരോഗ്യ വകുപ്പിന്റെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുക. പ്രളയമുഖത്ത് സേവനപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയവര്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു. എന്‍എസ്എസ് സംസ്ഥാന ഓഫിസര്‍ ഡോ. സാബു കുട്ടന്‍, ഡോ. എന്‍ പി ഹാഫിസ് മുഹമ്മദ് സംസാരിച്ചു.

RELATED STORIES

Share it
Top