പഞ്ചാബിനെ ചെന്നൈ തകര്‍ത്തു; രാജസ്ഥാന്‍ പ്ലേ ഓഫില്‍


പൂനെ: ഐപിഎല്ലിലെ ആവേശ മല്‍സരത്തില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനെ തകര്‍ത്ത് ചെന്നൈ സൂപ്പര്‍ കിങ്‌സ്. അഞ്ച് വിക്കറ്റിനാണ് ധോണിയും സംഘവും വിജയക്കൊടി പാറിച്ചത്. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 19.4 ഓവറില്‍ 153 റണ്‍സിന് ഓള്‍ ഔട്ടായപ്പോള്‍ മറുപടിക്കിറങ്ങിയ ചെന്നൈ 19.1 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സ് നേടി വിജയം സ്വന്തമാക്കുകയായിരുന്നു. തോല്‍വിയോടെ പഞ്ചാബിന്റെ പ്ലേ ഓഫ് സാധ്യതകള്‍ അവസാനിച്ചപ്പോള്‍ രാജസ്ഥാന് ആദ്യ നാലില്‍ ഇടം കണ്ടെത്തി.
ആദ്യം ബാറ്റ് ചെയ്ത പഞ്ചാബിന് കരുണ്‍ നായരുടെ ( 54) അര്‍ധ സെഞ്ച്വറിയാണ് കരുത്തായത്. മനോജ് തിവാരി ( 35) ഡേവിഡ് മില്ലര്‍ (24) എന്നിവരും പഞ്ചാബ് നിരയില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു.
154 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ചെന്നൈക്ക് കരുത്തായത് സുരേഷ് റെയ്‌നയുടെ (61) അര്‍ധ സെഞ്ച്വറിയാണ്. ചഹാര്‍ (39) എം എസ് ധോണി ( 16*) എന്നിവരും ചെന്നൈയുടെ വിജയത്തിന് നിര്‍ണായക പങ്കുവഹിച്ചു.

RELATED STORIES

Share it
Top