പഞ്ചസാര കാന്‍സറിനെ അപകടാവസ്ഥയിലെത്തിക്കുന്നു; പുതിയ കണ്ടുപിടുത്തവുമായി ശാസ്ത്രജ്ഞര്‍ന്യൂഡല്‍ഹി: പഞ്ചസാരയുടെ ഉപയോഗം മനുഷ്യനില്‍ കാന്‍സറിനെ വളര്‍ത്തുമെന്ന് പുതിയ പഠനം. പഞ്ചസാര കാന്‍സര്‍ സെല്ലുകളെ വേഗത്തില്‍ വളര്‍ത്തി അപകടാവസ്ഥയിലെത്തിക്കുമെന്നാണ് പുതിയ കണ്ടുപടിത്തം. വിഐബി (Vlaams Instituut voor Biotechnolo-gie),കെയു ല്യൂവന്‍(Katholieke Universiteit Leuv-en),വിയുബി(Vrije Universiteit Bru-ssel)എന്നീ ഗവേഷണ സ്ഥാനപങ്ങളിലെ നിരവധി ശാസ്ത്രഞ്ജന്‍മാര്‍ ചേര്‍ന്ന് നീണ്ട ഒന്‍പത് വര്‍ഷം നടത്തിയ ഗവേണഷത്തിനൊടുവിലാണ് വൈദ്യശാസ്ത്രത്തിന് വഴിത്തിരിവായ പുതിയ വിവരം ലഭിച്ചത്. പഞ്ചസാരയുടെ ഉപയോഗം കാന്‍സര്‍ സെല്ലുകളുടെയും ട്യൂമറിന്റെയും വളര്‍ച്ച വേഗത്തിലാക്കുമെന്നും പെട്ടന്ന് അപകടാവസ്ഥയിലാക്കുമെന്നുമാണ് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിക്കുന്നത്.
രോഗികളില്‍ ഭക്ഷണ ക്രമങ്ങളില്‍ മാറ്റം വരുത്തി നടത്തിയ പരീക്ഷണങ്ങള്‍ക്കൊടുവിലാണ് പഞ്ചസാര അപടകാരിയാണെന്ന് കണ്ടെത്തിയിരിക്കുന്നത്. കൃത്യമായി ഭക്ഷണം ക്രമീകരിച്ചാല്‍ കാന്‍സര്‍ രോഗത്തിന്റെയും ട്യൂമറിന്റെയും വളര്‍ച്ചാ വേഗം കുറയ്ക്കാന്‍ സാധിക്കുമെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു.

RELATED STORIES

Share it
Top