പച്ചക്കറി കൃഷിയില്‍ നൂറുമേനിയുമായി പ്രവാസി യുവാവ്പാനൂര്‍: വീട്ടുമുറ്റത്ത് പൂന്തോട്ടത്തോടൊപ്പം വിവിധങ്ങളായ പച്ചക്കറികൃഷിയും പറമ്പില്‍ വാഴത്തോട്ടവും ഒരുക്കി പ്രവാസി യുവാവ്. മൊകേരി കടേപ്രം ബദ്‌രിയ മന്‍സിലില്‍ ലത്തീഫ് ഹാജിയാണ് കൃഷിയില്‍ വേറിട്ട പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്നത്. ചീര, വെണ്ട, തക്കാളി, പച്ചമുളക് തുടങ്ങിയവയൊക്കെ കൃഷി ചെയ്തപ്പോള്‍ മികച്ച വിളവ് ലഭിച്ചു. കഴിഞ്ഞ ഏതാനും മാസങ്ങളായി വീട്ടാവശ്യത്തിനുള്ള പച്ചക്കറികളൊന്നും വില കൊടുത്ത് വാങ്ങേണ്ടി വന്നിട്ടില്ലെന്ന് ലത്തീഫ് ഹാജി പറയുന്നു. ജൈവവളം മാത്രം ഉപയോഗിച്ചുള്ള കൃഷിയായതിനാല്‍ സംതൃപ്തിയോടെ ഭക്ഷണം കഴിക്കാന്‍ കഴിയും. പപ്പായ കൃഷിയിലും നല്ല വിളവു തന്നെ. പ്രവാസ ജീവിതത്തിനിടയില്‍ അവധിക്ക് നാട്ടിലെത്തിയപ്പോഴാണ് വീട്ടുമുറ്റത്തും പറമ്പിലും ചെറിയരീതിയില്‍ കൃഷി തുടങ്ങിയത്. നല്ല വിളവ് ലഭിച്ചതോടെ കൃഷി കുറച്ചുകൂടി വ്യാപിപ്പിക്കാനുള്ള പരിശ്രമത്തിലാണ് ഇദ്ദേഹം. വീട്ടുകാരില്‍നിന്ന് പ്രോല്‍സാഹനം ലഭിക്കുന്നതിനാല്‍ തിരക്കിനിടയിലും കൃഷി മുന്നോട്ടുകൊണ്ടുപോവാന്‍ സാധിക്കുന്നുണ്ടെന്ന് വ്യവസായ പ്രമുഖനായ ലത്തീഫ് ഹാജി പറഞ്ഞു.

RELATED STORIES

Share it
Top