പങ്കാളിത്ത ഭരണനേട്ടം; ജില്ലാ ഭരണകൂടത്തിന് സ്‌കോച്ച് ഓര്‍ഡര്‍ ഓഫ് മെറിറ്റ് അവാര്‍ഡ്‌

കോഴിക്കോട്: പൊതുജന പങ്കാളിത്തത്തില്‍ അധിഷ്ഠിതമായ ഭരണമാതൃകയ്ക്കും ആ സംവിധാനമുപയോഗിച്ച് ജില്ലയില്‍ നടപ്പാക്കിയ വിവിധ  പദ്ധതികളുടെ  പ്രവര്‍ത്തിന മികവിനും അംഗീകാരമായി ജില്ലാ ഭരണകൂടത്തിന്ന് സ്‌കോച്ച് ഓര്‍ഡര്‍ ഓഫ് മെറിറ്റ് അവാര്‍ഡ്്. ജില്ലാ കലക്ടറുടെ നേതൃത്വത്തില്ലുള്ള സര്‍ക്കാര്‍ സംവിധാനവും അതിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന 24 ഓളം വരുന്ന ഇന്റണ്‍ഷിപ്പ് പ്രോഗ്രാമിലെ വളന്റിയര്‍മാര്‍ അവരുടെ മെന്റേഴ്‌സ്, കാമ്പസ് ഒഫ് കോഴിക്കോട് പദ്ധതിയുടെ ഭാഗമായുള്ള 68 കോളജുകളില്‍ നിന്നുള്ള 3460 വിദ്യാര്‍ഥികള്‍, സന്നദ്ധ സംഘടനകള്‍, എന്‍ജിഒകള്‍, വളന്റിയര്‍മാര്‍, സ്ഥാപനങ്ങള്‍ എന്നിവയുടെ പങ്കാളിത്തത്തോടെ ജില്ലയില്‍ നടപ്പാക്കിയ വിവിധ പദ്ധതികള്‍ക്കാണ് അംഗീകാരം.
ജില്ലയില്‍ ഡിസബിലിറ്റി മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് കാംപുകള്‍,  കനോലി കനാല്‍ നവികരണത്തിന്റെ ഭാഗമായുള്ള സര്‍വേ, സീറോ വേസ്റ്റ് കോഴിക്കോട് തുടങ്ങി നിരവധി പദ്ധതികളാണ് ഇത്തരത്തില്‍ മനുഷ്യശേഷി, വിഭവങ്ങള്‍ സമന്വയിപ്പിച്ച് നടപ്പാക്കിയത്. ജില്ലയിലെ ഭിന്നശേഷിക്കാരുടേയും മറ്റ് പാര്‍ശ്വവത്കൃത ജനവിഭാഗങ്ങളുടേയും പ്രശ്—നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന്  ഊന്നല്‍ നല്‍കി നടപ്പാക്കിയ കൈയ്യെത്തും ദൂരത്ത്്, ഡിസബിലിറ്റി മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ്, ലീഗല്‍ ഗാര്‍ഡിയന്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ്, ഡിസബിലിറ്റി ഐഡി കാര്ഡ്് തുടങ്ങിയ അടിസ്ഥാന രേഖകള്‍ ലഭ്യമാക്കുവാനുള്ള വികസനോന്മുഖപദ്ധതിയും നടപ്പാക്കി. രേഖകള്‍ ലഭ്യമാക്കുവാന്‍ വേണ്ടി 10072 അപേക്ഷകളാണ് സ്വീകരിച്ചത്.
5190 അപേക്ഷകള്‍ ഒന്നാം ഘട്ടം തീര്‍പ്പാക്കി. പൊതുജന പങ്കാളിത്തത്തോടെ 100 കണക്കിന്ന് വിദ്യാര്‍ഥികളുടേയും വളന്റിയര്‍മാരുടെയും സന്നദ്ധ സംഘനകളുടേയും വിവിധ വകുപ്പുകളുടെയും ഏകോപനത്തൊടെ സാധാരണ നിലയില്‍ 2 വര്‍ഷക്കാലമെങ്കിലും എടുത്തേക്കാവുന്ന നടപടിക്രമങ്ങള്‍ കേവലം 2 മാസക്കാലയളവില്‍ പൂര്‍ത്തിയാക്കാനായി എന്നതാണ് മറ്റൊരു നേട്ടം. 10072 അപേക്ഷകളുടെ കംപ്യുട്ടര്‍ റികാര്‍ഡുകള്‍ ഉണ്ടാക്കാന്‍ വേണ്ടി വന്നത് 840 മണിക്കൂര്‍. അതും കോളജ് വിദ്യാര്‍ഥികളാണ് ചെയ്തത്. കോഴിക്കോട് നഗരത്തിന്റെ ഹൃദയ ഭാഗത്തിലൂടെ ഒഴുകുന്ന കനോലി കനാല്‍ നവീകരണത്തിന്റെ ഭാഗമായി നാനൂറോളം കുട്ടികളും സിവില്‍ എഞ്ചിനീയറിങ്, പരിസ്ഥിതി വിദഗ്ധരും മറ്റു വോളന്റിയര്‍മാരും ചേര്‍ന്ന് 13 കിലോമീറ്റര്‍ കനോലി കനാലും ചുറ്റുമുള്ള പ്രദേശങ്ങളും സര്‍വേ നടത്തി.
സാങ്കേതിക വിദഗ്ധരും സന്നദ്ധ പ്രവര്‍ത്തകരും അടങ്ങുന്ന സംഘം 75 ടീമുകളായി തിരിഞ്ഞു കനാലും പരിസരവും 13 കിലോമീറ്റര്‍ ഒറ്റ ദിവസംകൊണ്ടാണ് സര്‍വേ പൂര്‍ത്തിയാക്കിയത്. സാങ്കേതിക വിദഗ്ധരുടെയും വിദ്യാര്‍ഥികളുടെയും പൊതുജനങ്ങളുടെയും സഹകരണത്തോടെ സര്‍ക്കാര്‍ ഫണ്ട് കൂടാതെ ഇത്രയും ബൃഹത്തായ ഒരു പരിപാടികള്‍ നടത്തുന്നത്  സംസ്ഥാനത്ത് തന്നെ ഇത്തരത്തില്‍ ആദ്യമായിരിക്കും.

RELATED STORIES

Share it
Top