പങ്കാളിത്ത പെന്‍ഷന്‍ പുനപരിശോധിക്കും: തോമസ് ഐസക്തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ പങ്കാളിത്ത പെന്‍ഷന്‍ പുനപരിശോധിക്കാന്‍ സമിതിയെ നിയോഗിക്കുമെന്ന് തോമസ്‌ഐസക്.പദ്ധതിയില്‍ നിന്ന് പിന്മാറുമ്പോളുണ്ടാകുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് പഠിക്കാനാണ് സമതി. നിയമസഭയില്‍ ധനകാര്യ മന്ത്രി തോമസ് ഐസക്കാണ് ഇക്കാര്യം അറിയിച്ചത്.
രണ്ട് ആഴ്ചകള്‍ക്കകം സമിതിയെ നിയമിക്കും. സമിതിയംഗങ്ങളെ കണ്ടെത്താന്‍ ധനവകുപ്പ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിരുന്നു. ഒരു ജഡ്ജി അടങ്ങുന്ന സമിതിയേയാണ് നിയമിക്കുക. ഈ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും തോമസ് ഐസക് അറിയിച്ചു.
പങ്കാളിത്ത പെന്‍ഷന്‍ സമ്പ്രദായം മാറ്റി സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍രീതി പുനഃസ്ഥാപിക്കുമെന്നത് എല്‍.ഡി.എഫിന്റെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായിരുന്നു.

RELATED STORIES

Share it
Top