പങ്കജവല്ലി ടീച്ചര്‍ക്ക് സംസ്ഥാന അവാര്‍ഡ്

പാലക്കാട്: സംസ്ഥാന സര്‍ക്കാര്‍ മികച്ച അങ്കണവാടി വര്‍ക്കര്‍ക്കു നല്‍കുന്ന 2016-17ലെ അവാര്‍ഡിന് ശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാര്‍ഡിലുളള മണ്ണമ്പറ്റ അങ്കണവാടിയിലെ പങ്കജവല്ലിടീച്ചര്‍ അര്‍ഹയായി. ആരോഗ്യ- വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ തിരുവന്തപുരത്താണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. 1984ല്‍ ശ്രീകൃഷ്ണപുരം ഇന്റഗ്രഡറ്റ് ചൈല്‍ഡ് ഡെവലപ്—മെന്റ് സ്—കീം (ഐസിഡിഎസ്) നിലവില്‍ വന്ന സമയത്ത് തന്നെ ഇവിടെ ജോലിക്ക് ചേരുകയും 34 വര്‍ഷമായി ഇവിടെ തുടരുകയും ചെയ്യുന്നു. അങ്കണവാടിക്ക് കെട്ടിടം നിര്‍മാണത്തിനാവശ്യമായ സ്ഥലം കണ്ടെത്തി ആസ്ഥാനമൊരുക്കാന്‍ ടീച്ചര്‍ക്ക് കഴിഞ്ഞിരുന്നു.
അങ്കണവാടി  ജോലിക്കൊപ്പം മേഖലയിലെ ജീവനക്കാരുടെ അവകാശസമര പോരാട്ടങ്ങള്‍ക്കും ടീച്ചര്‍ കഴിഞ്ഞ മൂന്നു പതിറ്റാണ്ടിലധികമായി നേതൃത്വം നല്‍കി വരുന്നുണ്ട്. തൊഴിലാളി സംഘടന പ്രവര്‍ത്തകയായ ഇവര്‍ സിഐടിയു ഡിവിഷന്‍ കമ്മറ്റി അംഗമാണ്. 2005-2010 കാലയളവില്‍ ശ്രീകൃഷ്ണപുരം ഗ്രാമ പഞ്ചായത്തംഗമായിരുന്നു.  ഭര്‍ത്താവ് പ്രേമചന്ദ്രന്‍.

RELATED STORIES

Share it
Top