പക്കോഡ നിര്‍മാണം; മോദിയെ ന്യായീകരിച്ച് ആനന്ദിബെന്‍ പട്ടേല്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പക്കോഡ പരാമര്‍ശത്തെ പിന്തുണച്ച് മധ്യപ്രദേശ് ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍. മോദിയുടെ പരാമര്‍ശം പ്രതിപക്ഷം വളച്ചൊടിക്കുകയാണ്.ഒരുദിവസം 200 രൂപയ്ക്ക് പക്കോഡ വില്‍ക്കുന്നതിനെ ജോലിയായി കണക്കാക്കാനാവില്ലേ എന്നായിരുന്നു മോദിട ചോദിച്ചത്.


പക്കോഡ ഉണ്ടാക്കല്‍ ഒരു കഴിവാണ്. രുചികരമായ പക്കോഡകള്‍ ഉണ്ടാക്കിയില്ലെങ്കില്‍ അത് വില്‍ക്കാന്‍ സാധിക്കില്ല. ഉപഭോക്താക്കളെ കണ്ടെത്താന്‍ കഴിയില്ല. പക്കോഡ വില്‍പന നല്ല ജോലിയല്ലെന്ന് കരുതരുത്.  രണ്ട് വര്‍ഷം രുചികരമായ പക്കോഡ വിറ്റാല്‍ മൂന്നാമത്തെ വര്‍ഷം അയാള്‍ക്കൊരു ഹോട്ടല്‍ തുടങ്ങാന്‍ സാധിക്കുമെന്നും അവര്‍ പറഞ്ഞു.

RELATED STORIES

Share it
Top