പകുതിയോളം അമേരിക്കക്കാരും ഫേസ്ബുക്കില്‍ നിന്ന് വിട്ടുനില്‍ക്കുന്നു

വാഷിങ്ടണ്‍: പകുതിയോളം അമേരിക്കക്കാര്‍ ഫേസ്ബുക്കില്‍ നിന്നു വിട്ടുനില്‍ക്കുന്നു. എഫ്ബിയിലെ വ്യക്തിഗത വിവരങ്ങള്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്കു കൈമാറിയത് സ്ഥിരീകരിക്കപ്പെട്ടതോടെയാണ് ലോകത്തെ ഏറ്റവും വലിയ സാമൂഹിക മാധ്യമത്തില്‍ നിന്നു മാറിനില്‍ക്കാന്‍ യുഎസ് പൗരന്‍മാര്‍ തീരുമാനിച്ചത്. പ്യൂ റിസര്‍ച്ച് ഫൗണ്ടേഷന്‍ നടത്തിയ സര്‍വേയിലാണ് ഈ വിവരങ്ങള്‍ പുറത്തുവന്നത്. 42 ശതമാനം അമേരിക്കക്കാര്‍ എഫ്ബിയില്‍ നിന്നു മാറിനില്‍ക്കുകയാണ്. ഒരു വര്‍ഷത്തോളമായി എഫ്ബി ഉപയോഗിക്കാത്തവരാണ് ഇവര്‍. 26 ശതമാനം പേര്‍ ഫോണില്‍ നിന്ന് എഫ്ബി ആപ്ലിക്കേഷന്‍ ഒഴിവാക്കിയവരാണെന്നും പഠനത്തിലുണ്ട്. 18-29 പ്രായക്കാരില്‍ 44 ശതമാനം പേരാണ് ഫോണില്‍ നിന്ന് എഫ്ബി ഒഴിവാക്കിയത്. എന്നാല്‍ എത്രപേരാണ് പൂര്‍ണമായും എഫ്ബി ഒഴിവാക്കിയതെന്ന്് സര്‍വേയില്‍ പറയുന്നില്ല.എഫ്ബിയില്‍ നിന്നു വിട്ടുനില്‍ക്കാത്തവര്‍ അകൗണ്ടിലെ സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കാന്‍ ശ്രദ്ധിക്കുന്നുണ്ടെന്നും സര്‍വേയില്‍ കണ്ടെത്തിയിട്ടുണ്ട്.

RELATED STORIES

Share it
Top