പകര്‍ച്ചവ്യാധി പ്രതിരോധം: പിഴവുകള്‍ അന്വേഷിക്കണമെന്ന്

പകര്‍ച്ചവ്യാധി പ്രതിരോധം: പിഴവുകള്‍ അന്വേഷിക്കണമെന്ന് പത്തനംതിട്ട: ആരോഗ്യ വകുപ്പിന്റെയും തദ്ദേശസ്വയംഭരണ വകുപ്പിന്റെയും പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനത്തിലെ വീഴ്ചകള്‍ തിരിച്ചടിയായെന്നും ജില്ലാ മെഡിക്കല്‍ ഓഫീസ് നേതൃപരമായ പങ്ക് നിര്‍വഹിച്ചില്ലെന്നും വിവിധ സന്നദ്ധ സംഘടനകളുടെ കൂട്ടായ്മ അഭിപ്രായപ്പെട്ടു.
ആരോഗ്യ ജാഗ്രത എന്ന പ്രത്യേക പരിപാടി 2017 ഡിസംബറില്‍ തന്നെ സര്‍ക്കാര്‍ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ നടപ്പാക്കിയിരുന്നു. ജില്ലക്ക് ഒരു മന്ത്രിയുടെ മേല്‍നോട്ടത്തിലാണ് പദ്ധതി നടപ്പിലാക്കിയത്. എന്നാല്‍, ജില്ലയില്‍ മന്ത്രി വിളിച്ചുചേര്‍ത്ത യോഗങ്ങളില്‍ എങ്ങും ഒരു കുഴപ്പവുമില്ലെന്ന ന്യായങ്ങള്‍ പറഞ്ഞ് ജില്ലാ ആരോഗ്യവകുപ്പ് ഒഴിഞ്ഞുമാറി. അതീവജാഗ്രതാ നിര്‍ദ്ദേശം ആവശ്യപ്പെട്ട സ്ഥലങ്ങള്‍ സന്ദര്‍ശിക്കാനോ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനോ ജില്ലാ മെഡിക്കല്‍ ഓഫീസ്  നടപടി സ്വീകരിച്ചില്ല.
പകര്‍ച്ചവ്യാധി നിയന്ത്രണത്തിലെ ജില്ലാമെഡിക്കല്‍ ഓഫീസിന്റെ പിഴവുകള്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരിന് നിവേദനം നല്‍കാന്‍ യോഗം തീരുമാനിച്ചു. ജില്ല ലീഗല്‍ സര്‍വീസ് അതോറിറ്റിക്ക് ഇതുസംബന്ധിച്ച പരാതി നല്‍കി. യോഗം ജനശാക്തീകരണ ഗവേഷണ കേന്ദ്രം സംസ്ഥാന സെക്രട്ടറി എന്‍ കെ ബാലന്‍ ഉദ്ഘാടനം ചെയ്തു. സന്തോഷ്‌കുമാര്‍ ഉണ്ണിത്താന്‍ (എപിജെ അബ്ദുള്‍കലാം സൊസൈറ്റി), സെബിന്‍ ആന്റണി ( പ്രോഗ്രസീവ് ഫോറം), ഹരിപ്രസാദ് (യൂത്ത് ക്ലബ്ബ് അസോസിയേഷന്‍), പി സി രാജന്‍ (ജനശാക്തീകരണ ഗവേഷണ കേന്ദ്രം), സെബീന അലാവുദ്ദീന്‍ (വനിത സംരക്ഷണ സമിതി), വത്സമ്മ ജോര്‍ജ്ജ് സംസാരിച്ചു.

RELATED STORIES

Share it
Top