പകര്‍ച്ചവ്യാധി; പോത്തുകല്ലില്‍ പ്രേത്യക യോഗം ചേര്‍ന്നു

എടക്കര: പകര്‍ച്ചവ്യാധി പ്രതിരോധം പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പോത്തുകല്ലില്‍ പ്രത്യക പഞ്ചായത്ത് ഭരണസമിതി യോഗം ചേര്‍ന്നു. പകര്‍ച്ചവ്യാധികള്‍ വ്യാപകമായ ഗ്രാമപ്പഞ്ചായത്തുകളില്‍ പ്രതിരോധ പ്രവര്‍ത്തന അവലോകത്തിനും, ഭാവിപരിപാടികള്‍ ആസൂത്രണം ചെയ്യുന്നതിനുമായിമായി പ്രത്യേക ഭരണ സമിതി യോഗങ്ങള്‍ ചേരാന്‍ ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പോത്തുകല്ലില്‍ യോഗം ചേര്‍ന്നത്. കുറുമ്പലങ്ങോട് പ്രാഥമികാരോഗ്യ കേന്ദ്രത്തിന് കീഴില്‍ നടന്ന പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ യോഗം സംതൃപ്തി രേഖപ്പെടുത്തി. പഞ്ചായത്ത് പ്രസിഡന്റ് സി സുഭാഷ് അധ്യക്ഷത വഹിച്ചു.
ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ അരുണ്‍കുമാര്‍ വിശദീകരണം നടത്തി. വൈസ് പ്രസിഡന്റ് വല്‍സല, സി കരുണാകരന്‍ പിള്ള, പഞ്ചായത്ത് സെക്രട്ടറി കെ കൃഷ്ണകമാര്‍ സംസാരിച്ചു. ജൂനിയര്‍  ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ജോസഫ് ഫ്രാന്‍സിസ്, ഗോകുല്‍ദാസ, ബിനു കുര്യന്‍, ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് ഷൈലജ എന്നിവര്‍ നേതൃത്വം നല്‍കി.
28ന് വോളന്റിയര്‍ പരിശീലനം, 29ന് ക്ഷീര കര്‍ഷകര്‍ക്ക് ശില്‍പശാല, 30ന് എല്ലാ വാര്‍ഡിലും സാനിറ്റേഷന്‍ സമിതി യോഗങ്ങള്‍, ജൂലൈ 3,4,5 തിയ്യതികളില്‍ ഭവന സന്ദര്‍ശനം വഴി ഉറവിട നശീകരണം എന്നീ പദ്ധതികള്‍ യോഗത്തില്‍ ആസൂത്രണം ചെയ്തു.

RELATED STORIES

Share it
Top