പകര്‍ച്ചവ്യാധികളുടെ വ്യാപനം; ആരോഗ്യമന്ത്രി രാജിവയ്ക്കണമെന്ന്കോഴിക്കോട്: പകര്‍ച്ചവ്യാധികള്‍ നിയന്ത്രിക്കുന്നതില്‍ പൂര്‍ണമായും പരാജയപ്പെട്ട ആരോഗ്യമന്ത്രി രാജിവയ്ക്കണമെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി. മഴക്കാലാരംഭത്തോടുകൂടി കേരളത്തില്‍ പകര്‍ച്ചവ്യാധികള്‍ പടര്‍ന്ന് പിടിക്കുന്ന മുന്‍ അനുഭവങ്ങളുണ്ടായിട്ടും അത് തടയുന്നതിനോ നിയന്ത്രിക്കുന്നതിനോ ക്രിയാത്മകമായ ഒരു ഇടപെടലും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല. ആരോഗ്യ മന്ത്രി പ്രസ്താവന നടത്തിയത് കൊണ്ടോ തദ്ദേശ സ്ഥാപനങ്ങളെ കുറ്റം പറഞ്ഞത് കൊണ്ടോ പകര്‍ച്ച വ്യാധികള്‍ നിയന്ത്രണ വിധേയമാക്കാന്‍ സാധിക്കില്ല. മഴക്കാല രോഗങ്ങളുടെ വ്യാപനം നിയന്ത്രിക്കാന്‍ ആവശ്യമായ മുന്‍കരുതലുകളും പ്രായോഗിക പ്രതിരോധ മാര്‍ഗങ്ങളും സ്വീകരിക്കുന്നതില്‍ ആരോഗ്യവകുപ്പ് പരാജയപ്പെട്ടിരിക്കുകയാണ്.   ഈ സാഹചര്യത്തില്‍  ആരോഗ്യമന്ത്രി വീഴ്ചയുടെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവയ്ക്കണമെന്ന് അബ്ദുല്‍ മജീദ് ഫൈസി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top