പകര്‍ച്ചപ്പനി : സംസ്ഥാനത്ത് മോണിറ്ററിങ് സെല്‍ ആരംഭിച്ചുതിരുവനന്തപുരം: പകര്‍ച്ചപ്പനിയെകുറിച്ച് ബോധവല്‍കരണം നടത്തുന്നതിനും ചികില്‍സയുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്ക് പരാതിയും മറ്റും അറിയിക്കുന്നതിനും പകര്‍ച്ചപ്പനി നിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും എല്ലാ ജില്ലകളിലും ഇന്നുമുതല്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന മോണിറ്ററിങ് സെല്ലുകള്‍ ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍ അറിയിച്ചു. സംസ്ഥാനതലത്തിലും ജില്ലകളിലുമുള്ള മോണിറ്ററിങ് സെല്ലുകളെ ഏകോപിപ്പിക്കുന്നതിന് ആരോഗ്യമന്ത്രിയുടെ ഓഫിസില്‍ പ്രത്യേക സംവിധാനം ഏര്‍പെടുത്തി. പൊതുജനാരോഗ്യപ്രവര്‍ത്തനങ്ങള്‍, ആശുപത്രികളിലെ മരുന്നുലഭ്യത, രോഗിപരിചരണം, ആശുപത്രികളിലെ ശുചിത്വനിലവാരം തുടങ്ങിയ ബുദ്ധിമുട്ടുകളോ പരാതിയോ ഏതുസമയത്തും മോണിറ്ററിങ് സെല്ലില്‍ അറിയിക്കാം. സംസ്ഥാനതലത്തില്‍ ദിശയുടെ നമ്പറായ 1056 ടോള്‍ഫ്രീ, 0471-2552056 (വോഡഫോണ്‍, എയര്‍ടെല്‍) വഴിയും ജില്ലകളില്‍ പ്രത്യേകമായി ലഭ്യമാക്കിയ നമ്പരുകള്‍ വഴിയും പരാതി അറിയിക്കാം. പരാതികള്‍ ഓരോ പഞ്ചായത്തുകളിലും പ്രത്യേകമായി ചുമതലപ്പെടുത്തിയ നോഡല്‍ ഓഫിസറെ അറിയിക്കും. പരാതികള്‍ അന്വേഷിച്ചെടുത്ത നടപടികള്‍ ബന്ധപ്പെട്ട ജില്ലാ, സംസ്ഥാന ഉദ്യോഗസ്ഥര്‍ക്ക് റിപോര്‍ട്ട് ചെയ്യും. ലഭിച്ച പരാതികളും അതിന്മേല്‍ സ്വീകരിച്ച നടപടികളും ആരോഗ്യവകുപ്പ് മന്ത്രിയുടെ ഓഫിസില്‍ പ്രത്യേകമായി തയ്യാറാക്കിയ സെല്ലില്‍ ഓരോ ദിവസവും രേഖപ്പെടുത്തി വിലയിരുത്തുമെന്ന് മന്ത്രി അറിയിച്ചു. ജില്ലകളിലെ മോണിറ്ററിങ് സെല്‍ നമ്പരുകള്‍- തിരുവനന്തപുരം- 0471-2321288, െകാല്ലം -0474-2763763, പത്തനംതിട്ട- 0468-2325504, ആലപ്പുഴ- 0477-2270311, കോട്ടയം- 0481-2304844, ഇടുക്കി- 0486-2232221, എറണാകുളം- 0480-2354737, തൃശൂര്‍- 0487-2325824, പാലക്കാട്- 0491-2504695, മലപ്പുറം- 0483-2730313, കോഴിക്കോട്- 0495-2374990, വയനാട്- 0493-5246849, കണ്ണൂര്‍- 0497-2709920.

RELATED STORIES

Share it
Top