പകര്‍ച്ചപ്പനി : ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് യുഡിഎഫ് പിന്തുണതിരുവനന്തപുരം: പകര്‍ച്ചപ്പനിയുടെ വ്യാപനം തടയുന്നതിന് സംസ്ഥാനത്തെങ്ങും മൂന്നുദിവസത്തെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താനുള്ള സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയെ സന്ദര്‍ശിച്ച് നല്‍കിയ നിവേദനത്തിലെ ആദ്യനിര്‍ദേശമായിരുന്നു സംസ്ഥാന വ്യാപകമായി പൊതുജനപങ്കാളിത്തത്തോടെ ശുചീകരണ യജ്ഞം നടത്തണമെന്നത്. മുഖ്യമന്ത്രി അപ്പോള്‍ തന്നെ ആ നിര്‍ദേശം സ്വീകരിച്ചു. അത് നടപ്പില്‍വരുന്നതില്‍ സന്തോഷമുണ്ട്. ഇതിനായി സര്‍വകക്ഷിയോഗം വിളിച്ചതും ഉചിതമായി. ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ യുഡിഎഫിന്റെ പൂര്‍ണ പിന്തുണ ഉണ്ടാവുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

RELATED STORIES

Share it
Top