പകര്‍ച്ചപ്പനിസര്‍ക്കാര്‍ നിഷ്‌ക്രിയമെന്ന് വിഎസ് ശിവകുമാര്‍തിരുവനന്തപുരം: കേരളത്തിന്റെ ചരിത്രത്തില്‍ ഇതിനുമുമ്പെങ്ങുമില്ലാത്തവിധം പകര്‍ച്ചപ്പനി പടരുമ്പോള്‍ അടിയന്തിര നടപടികള്‍ കൈക്കൊള്ളുന്നതിനു പകരം സര്‍ക്കാര്‍ നിഷ്‌ക്രിയ സമീപനം സ്വീകരിക്കുന്നതായി വിഎസ് ശിവകുമാര്‍ എംഎല്‍എ. കേരളജനത ഭയവിഹ്വലരായിക്കഴിയുമ്പോള്‍ നിസംഗതയിലാണ് സര്‍ക്കാര്‍. വേണ്ടത്ര മുന്നൊരുക്കങ്ങള്‍ നേരത്തെ നടത്തിയിരുന്നില്ല.  തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍, റെസിഡന്‍ഷ്യനല്‍ അസോസിയേഷന്‍ ഭാരവാഹികള്‍, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍, രാഷ്ട്രീയപാര്‍ട്ടി  പ്രതിനിധികള്‍ എന്നിവരെ ഉള്‍പ്പെടുത്തി മുമ്പ് വാര്‍ഡുവതല കമ്മിറ്റികള്‍ രൂപീകരിച്ച് മഴക്കാലപൂര്‍വശുചീകരണങ്ങള്‍ക്ക്  നേതൃത്വം നല്‍കിയിരുന്നു.  പ്രാഥമികാരോഗ്യകേന്ദ്രം മുതല്‍ ജനറല്‍ ആശുപത്രി വരെയുള്ള ആതുരാലയങ്ങളില്‍ ആവശ്യമായ ലബോറട്ടറി സൗകര്യങ്ങള്‍, മരുന്നുകള്‍, പാരമെഡിക്കല്‍ ജീവനക്കാര്‍ ക്ലീനിംഗ് ജീവനക്കാര്‍ എന്നിവരെ അടിയന്തിരമായി നിയമിക്കണം.  മെഡിക്കല്‍ കോളജ് ഉള്‍പ്പെടെയുള്ള ആശുപത്രികളില്‍ കൂടുതല്‍ പനിവാര്‍ഡുാകള്‍ തുറക്കണം.  തിരുവനന്തപുരം കോര്‍പറേഷന്‍ ഉള്‍പ്പെതടെയുള്ള പ്രദേശങ്ങളില്‍ കുന്നുകൂടിയിരിക്കുന്ന മാലിന്യങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നീക്കംചെയ്യുന്നതിന് കോര്‍പറേഷന്‍ തയ്യാറാകണം. ഉറവിടത്തില്‍ തന്നെ കൊതുകുകളെ നശിപ്പിക്കുന്നതിനാവശ്യമായ നടപടികളുടെ ഭാഗമായി െ്രെഡഡേ ആചരിക്കുന്നതിനും കൂടുതല്‍ സ്ഥലങ്ങളില്‍ ഫോഗിംഗ് നടത്തുന്നതിനും നടപടികള്‍ സ്വീകരിക്കണമെന്നും എലിപ്പനി വരാതിരിക്കുന്നതിനുള്ള ഗുളികകള്‍ വിതരണം ചെയ്യണമെന്നും ശിവകുമാര്‍ ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top