പകരക്കാരനായി ഇറങ്ങിയില്ല: ക്രൊയേഷ്യന്‍ സ്‌ട്രൈക്കര്‍ കാലിനിച്ചിനെ കോച്ച് തിരിച്ചയച്ചു


മോസ്‌കോ: ലോകകപ്പ് ഗ്രൂപ്പ് ഡിയില്‍ നൈജീരിയക്കെതിരായ ആദ്യ മല്‍സരത്തില്‍ സബ്സ്റ്റിറ്റിയൂട്ട് ഇറങ്ങാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് ക്രൊയേഷ്യന്‍ സൂപ്പര്‍ സ്‌ട്രൈക്കര്‍മാരിലൊരാളായ നിക്കോളാ കാലിനിച്ചിനെ ടീം കോച്ച് സ്ലാട്ട്ക ഡാലിച്ച് നാട്ടിലേക്ക് പറഞ്ഞയച്ചു. താരത്തെ ആദ്യ ഇലവനില്‍ നിന്ന് പുറത്താക്കിയാണ് എസി മിലാന്‍ താരമായ സ്ലാട്ട്്‌കോ ഡാലിച്ച് നൈജീരിയക്കെതിരേ ടീമിനെ ഇറക്കിയത്. ഇടയ്ക്ക കോച്ച് താരത്തോട് പകരക്കാരനായി ഇറങ്ങാന്‍ പറഞ്ഞെങ്കിലും തമനിക്ക് പുറം വേദനയാണെന്ന് ന്യായീകരിച്ച് താരം നിര്‍ദേശം അവഗണിക്കുകയായിരുന്നു. താരത്തിന് പകരമായി മാര്‍ക്കോ പ്യാക്കയ്ക്ക് കോച്ച് ടീമില്‍ അവസരം നല്‍കും.
ടീമിലെ ഒരു താരത്തിനും പരിക്കുകളില്ലെങ്കിലും ഒരു വന്‍ പ്രശ്‌നം ടീമിലുണ്ടെന്ന് കളിയുടെ ഒടുവില്‍ കോച്ച് പറഞ്ഞിരുന്നു. പിന്നീടാണ് കാലിനിച്ചിനെ കുറിച്ചാണ് കോച്ച് പറഞ്ഞതെന്ന് വ്യക്തമായത്്. അര്‍ജന്റീനയ്‌ക്കെതിരായ മല്‍സരത്തിന് മുന്നോടിയായുള്ള പരിശീലനത്തില്‍ കാലിനിച്ച് ഇറങ്ങിയിരുന്നില്ല. താരം പുറത്തായതോടെ മരിയോ മാന്‍സുകിച്ചിനായിരിക്കും ടീമിന്റെ അറ്റാകിങിന്റെ ചുമതല ഏറെയും. ആദ്യ മല്‍സരത്തില്‍ ക്രൊയേഷ്യ നൈജീരിയയെ 2-0ന് പരാജയപ്പെടുത്തിയിരുന്നു.

RELATED STORIES

Share it
Top