ന്യൂ ജനറേഷന്‍ മയക്കുമരുന്നുമായി യുവാവ് അറസ്റ്റില്‍

താമരശ്ശേരി: ന്യൂ ജനറേഷന്‍ മയക്കുമരുന്നില്‍പെട്ട എംഡിഎംഎ എന്നറിയപ്പെടുന്ന സിന്തറ്റിക് മയക്കുമരുന്നുമായി യുവാവ് അറസ്റ്റില്‍.
മലപ്പുറം കീഴുപറമ്പ് കുനിയില്‍ കോലത്തുംതൊടി ഷരീക്കി(36)നെയാണ് താമരശ്ശേരി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജിമ്മി ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. 200 മില്ലി ഗ്രാം മയക്കുമരുന്നാണ് എക്‌സൈസ് സംഘം കണ്ടെടുത്തത്. ബംഗ്ലൂരുവില്‍ നിന്നാണ് മയക്കുമരുന്ന് വാങ്ങിയതെന്നാണ് ഇയാള്‍ മൊഴി നല്‍കിയത്.
താമരശ്ശേരി മേഖലയില്‍ ആദ്യമായാണ് എംഡിഎഎ പിടികൂടുന്നതെന്നും അന്വേഷണം ഊര്‍ജിതമാക്കുമെന്നും എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജിമ്മി ജോസഫ് പറഞ്ഞു. 25 ഗ്രാം കഞ്ചാവും പ്രതിയില്‍ നിന്നും പിടിച്ചെടുത്തു. പ്രിവന്റീവ് ഓഫിസര്‍ എം അനില്‍കുമാര്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ ടി കെ സഹദേവന്‍, സി പി ഷാജു, സി ഇ ദീപേഷ്, കെ പി രാജന്‍ എന്നിവരടങ്ങിയ സംഘമാണ് മയക്കുമരുന്ന് പിടികൂടിയത്. പ്രതിയെ താമരശ്ശേരി കോടതിയില്‍ ഹാജറാക്കി.

RELATED STORIES

Share it
Top