ന്യൂസിലന്‍ഡ് കോച്ചാവാന്‍ താല്‍പര്യം പ്രകടിപ്പിച്ച് സ്റ്റീഫന്‍ ഫഌമിങ്വെല്ലിങ്ടണ്‍: ന്യൂസിലന്‍ഡ് ദേശീയ ക്രിക്കറ്റ് ടീമിന്റെ പരിശീലകനാവാന്‍ താല്‍പര്യമുണ്ടെന്ന് മുന്‍ കിവീസ് നായകന്‍ സ്റ്റീഫന്‍ ഫഌമിങ്. നിലവില്‍ മുഖ്യ പരിശീലകനായി മെക്ക് ഹെസ്സനാണ് കിവീസിനൊപ്പമുള്ളത്. എന്നാല്‍ അദ്ദേഹത്തിന്റെ അമിത ജോലിഭാരമൊഴിവാക്കാന്‍ ട്വന്റി20യില്‍ ന്യൂസിലന്‍ഡ് പുതിയ പരിശീലകനെത്തേടുന്നു എന്ന വാര്‍ത്തക്ക് പിന്നാലെയാണ് പ്രതികരണവുമായി ഫഌമിങ് രംഗത്തെത്തിയത്. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെയും ബിഗ്ബാഷ് ലീഗില്‍ മെല്‍ബേണ്‍ സ്റ്റാര്‍സിന്റെയും പരിശീലകനായി ഏറെ അനുഭവസമ്പത്തുള്ള താരമാണ് ഫഌമിങ്. ന്യൂസിലന്‍ഡിന് വേണ്ടി 111 ടെസ്റ്റും 280 ഏകദിനവും അഞ്ച് ട്വന്റിയും കളിച്ചിട്ടുള്ള ഫഌമിങ് ന്യൂസിലന്‍ഡ് ക്രിക്കറ്റിലെ ഇതിഹാസ താരങ്ങളിലൊരാളാണ്.

RELATED STORIES

Share it
Top