ന്യൂസിലന്‍ഡ് ഓപണ്‍: സായ് പ്രണീത് സെമിയില്‍ഓക്ലന്‍ഡ്: ന്യൂസിലന്‍ഡ് ഓപണില്‍ ഇന്ത്യയുടെ സായ് പ്രണീത് സെമിയിലേക്ക് മുന്നേറിയപ്പോള്‍ മറ്റൊരു ഇന്ത്യന്‍ താരമായ സമീര്‍ വര്‍മയ്ക്ക് ക്വാര്‍ട്ടറില്‍ തോല്‍വി പിണഞ്ഞു. ടൂര്‍ണമെന്റിലെ മൂന്നാം സീഡും ലോക 18ാം നമ്പര്‍ താരവുമായ പ്രണീത് ലോക 129ാം നമ്പര്‍ താരമായ ശ്രീലങ്കയുടെ നിലുക കരുണരത്‌നെയ്‌ക്കെതിരേ അനായാസജയം കരസ്ഥമാക്കുകയായിരുന്നു. സ്‌കോര്‍ 21-7,21-9. എന്നാല്‍ ആദ്യ റൗണ്ടില്‍ ഇന്ത്യയുടെ ലക്ഷ്യ സെന്നിനെ പരാജയപ്പെടുത്തിയ മുന്‍ ലോക ഒന്നാം നമ്പര്‍ താരവും ടൂര്‍ണമെന്റിലെ ടോപ് സീഡും നിലവിലെ 10ാം നമ്പര്‍ താരവുമായ ചൈനയുടെ ലിന്‍ ഡാനോടാണ് ടൂര്‍ണമെന്റിലെ അഞ്ചാം സീഡും നിലവിലെ 26ാം നമ്പര്‍ താരവുമായ സമീര്‍ വര്‍മ അടിയറവ് പറഞ്ഞത്. സ്‌കോര്‍ 21-19,21-9. സെമിയില്‍ സായ് പ്രണീത് രണ്ടാം സീഡും ലോക 14ാം നമ്പര്‍ താരവുമായ ഇന്തോനേസ്യയുടെ ജൊനാഥന്‍ ക്രിസ്റ്റിയെ നേരിടും. ക്വാര്‍ട്ടറില്‍  36ാം നമ്പര്‍ താരമായ തായ്‌പെയുടെ കന്റഫോണ്‍ വാങ്ചരനെ അട്ടിമറിച്ച ലോക 127ാം നമ്പര്‍ താരം ഹീ ഹോയ് ക്വാങാണ് സെമിയില്‍ ലിന്‍ ഡാന്റെ എതിരാളി. പുരുഷ ഡബിള്‍സില്‍ ഇന്ത്യയുടെ ഏക പ്രതീക്ഷയായിരുന്ന മനു അത്രി- സുമിത് റെഡ്ഡി സഖ്യവും പരാജയപ്പെട്ടു.

RELATED STORIES

Share it
Top