ന്യൂസിലന്‍ഡ് ഓപണ്‍: സായി പ്രണീതിന് സെമിയില്‍ തോല്‍വിഓക്‌ലന്‍ഡ്: ന്യൂസിലന്‍ഡ് ഓപണ്‍ ബാഡ്മിന്റണ്‍ പുരുഷ സിംഗിള്‍സ് സെമിയില്‍ ഇന്ത്യയുടെ സായി പ്രണീതിന് തോല്‍വി. ഇന്തോനീസ്യയുടെ ജോനാഥന്‍ ക്രിസ്റ്റി ഒന്നിനെതിരേ രണ്ട് സെറ്റുകള്‍ക്ക് പ്രണീതിനെ തോല്‍പ്പിക്കുകയായിരുന്നു. ആദ്യ ഗെയിം സ്വന്തമാക്കിയ ശേഷമായിരുന്നു പ്രണീത് കളി കൈവിട്ടത്. സ്‌കോര്‍: 14 - 21, 21 -19, 21 -8. ആദ്യ സെറ്റ് പ്രണീത് അനായാസം ജയിച്ചെങ്കിലും രണ്ടാം സെറ്റില്‍ ശക്തമായി തിരിച്ചെത്തിയ ക്രിസ്റ്റി രണ്ടാം സെറ്റ് പിടിച്ചെടുത്തു. നിര്‍ണായകമായ മൂന്നാം സെറ്റിലും ക്രിസ്റ്റി ആധിപത്യം പുലര്‍ത്തിയപ്പോള്‍ പൊരുതാന്‍ പോലുമാവാതെ പ്രണീത് കീഴടങ്ങുകയായിരുന്നു. ഫൈനലില്‍ ചൈനയുടെ ലിന്‍ ഡാനാണ് ക്രിസ്റ്റിയുടെ എതിരാളി.

RELATED STORIES

Share it
Top