ന്യൂസിലന്‍ഡിലും സ്‌ട്രോബറിയില്‍ സൂചി

വെല്ലിങ്ടണ്‍: ആസ്‌ത്രേലിയക്ക് പുറമെ ന്യൂസിലന്‍ഡിലും വില്‍പനയ്ക്കു വച്ച സ്‌ട്രോബറിയില്‍ നിന്ന് സൂചി കണ്ടെത്തി. ഓക്ക്‌ലാന്‍ഡിലെ സൂപ്പര്‍മാര്‍ക്കറ്റിലാണ് സംഭവം. ആസ്‌ത്രേലിയയില്‍ നിന്ന് ഇറക്കുമതി ചെയ്തതാണ് സ്‌ട്രോബറി. അതേസമയം ന്യൂസിലന്‍ഡിലും ആസ്‌ത്രേലിയന്‍ സ്‌ട്രോബറികളില്‍ സൂചി കണ്ടെത്തിയതിനെ തുടര്‍ന്ന് വിശദീകരണവുമായി സ്‌ട്രോബറി വിതരണക്കാരായ കൗണ്ട്ഡൗണ്‍ സൂപര്‍മാര്‍ക്കറ്റ് രംഗത്തെത്തി. കമ്പനി ഭക്ഷ്യസുരക്ഷയ്ക്കു പ്രാധാന്യം നല്‍കുന്നതായും തിരിച്ചെത്തിച്ചാല്‍ പണം തിരികെനല്‍കാമെന്നും അവര്‍ അറിയിച്ചു. എന്നാലും ആസ്‌ത്രേലിയന്‍ സ്‌ട്രോബറി മുറിച്ചുനോക്കി കഴിക്കണമെന്ന മുന്നറിയിപ്പും കമ്പനി ഉപഭോക്താക്കള്‍ക്കു നല്‍കി. കഴിഞ്ഞയാഴ്ച 100 സൂചികളാണ് ആസ്‌ത്രേലി—യയിലെ സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്നു വിറ്റഴിച്ച സ്‌ട്രോബറികളില്‍ നിന്നു കണ്ടെത്തിയത്.

RELATED STORIES

Share it
Top