ന്യൂയോര്‍ക്ക് ടൈംസിനും ന്യൂയോര്‍ക്കര്‍ക്കും പുലിറ്റ്‌സര്‍ പുരസ്‌കാരം

വാഷിങ്ടണ്‍: 2018ലെ പുലിറ്റ്‌സര്‍ പ്രൈസ് ദി ന്യൂയോര്‍ക്ക് ടൈംസിനും ദി ന്യൂ യോര്‍ക്കര്‍ക്കും സമ്മാനിച്ചു. പ്രമുഖ ഹോളിവുഡ് നിര്‍മാതാവ് ഹാര്‍വി വെയിന്‍സ്റ്റീനെതിരായ വെളിപ്പെടുത്തലുകളുടെ പരമ്പരയ്ക്കും ലൈംഗികാതിക്രമങ്ങളെ കുറിച്ചുള്ള റിപോര്‍ട്ടുകള്‍ക്കുമാണ് പുരസ്‌കാരം.
ജോഡി കാന്റോര്‍, മേഗന്‍ തോഹെയ് എന്നിവരുടെ നേതൃത്വത്തിലുള്ള ടൈംസ് സംഘവും ന്യൂയോര്‍ക്കര്‍ പ്രതിനിധി റോനന്‍ ഫാരോയും  പുരസ്‌കരം ഏറ്റുവാങ്ങി. ലൈംഗികാതിക്രമ റിപോര്‍ട്ടുകളെ തുടര്‍ന്ന് ഹാര്‍വി വെയിന്‍സ്റ്റീനെതിരേയും മറ്റു പ്രമുഖര്‍ക്കെതിരേയും ആരോപണങ്ങളുമായി നിരവധി സ്ത്രീകളാണ് രംഗത്തെത്തിയിരുന്നത്. വെയിന്‍സ്റ്റീനെതിരേ മാത്രം ലൈംഗികാതിക്രമം ആരോപിച്ച് 100ലധികം സ്ത്രീകളാണ് രംഗത്തെത്തിയത്. ആരോപണങ്ങളെ തുടര്‍ന്ന് വെയിന്‍സ്റ്റീനെതിരേ ലണ്ടന്‍, ലോസ് ആഞ്ചലസ്, ന്യൂയോര്‍ക്ക് എന്നിവിടങ്ങളില്‍ പോലിസ് ക്രിമിനല്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.
അടിച്ചമര്‍ത്തപ്പെട്ട സ്ത്രീകള്‍ ദീര്‍ഘകാലത്തിനു ശേഷം നിശ്ശബ്ദത ഭേദിച്ച് തങ്ങളെ ചൂഷണം ചെയ്ത നിര്‍മാതാവിനെതിരേ പ്രതികരിച്ചത് ലോകമെമ്പാടുമുള്ള സ്ത്രീകള്‍ക്ക് പുതിയ ഊര്‍ജം നല്‍കിയതായി പുലിറ്റ്‌സര്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഡാന കനേഡി പറഞ്ഞു.

RELATED STORIES

Share it
Top