ന്യൂയോര്‍ക്ക് അറ്റോര്‍ണി ജനറല്‍ എറിക് ഷ്‌നീഡര്‍മാന്‍ രാജിവച്ചു

ന്യൂയോര്‍ക്ക്: സ്ത്രീകളെ മര്‍ദിച്ചെന്ന ആരോപണത്തെ തുടര്‍ന്ന് ന്യൂയോര്‍ക്ക് അറ്റോര്‍ണി ജനറല്‍ എറിക് ഷ്‌നീഡര്‍മാന്‍ രാജിവച്ചു. 63കാരനായ ഷ്‌നീഡര്‍മാനെതിരേ മുന്‍ സുഹൃത്തുക്കളടക്കമുള്ള നാലു സ്ത്രീകളാണ് പരാതിയുമായി രംഗത്തെത്തിയത്. ന്യൂയോര്‍ക്കര്‍ മാഗസിനാണ് വാര്‍ത്ത പുറത്തുവിട്ടത്.
ആരോപണങ്ങളെ ഷ്‌നീഡര്‍മാന്‍ എതിര്‍ത്തു. ചില വ്യക്തികളുമായുള്ള സ്വകാര്യമായ അടുപ്പത്തില്‍ അവരുടെ സമ്മതപ്രകാരം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. അല്ലാതെ ആരെയും ഉപദ്രവിച്ചിട്ടില്ലെന്നും ഷ്‌നീഡര്‍മാര്‍ പ്രതികരിച്ചു.
ലൈംഗികാതിക്രമങ്ങള്‍ക്കെതിരായ മീ ടൂ കാംപയിനെ ശക്തമായി പിന്തുണച്ചിരുന്ന ഷ്‌നീഡര്‍മാന്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ശക്തനായ എതിരാളി കൂടിയായിരുന്നു. 2010ലാണ് അറ്റോര്‍ണി ജനറലായത്.ഷ്‌നീഡര്‍ക്കെതിരായ ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് ന്യൂയോര്‍ക്ക് ഗവര്‍ണറായ ആന്‍ഡ്രൂ കുമോ അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെട്ടിരുന്നു.

RELATED STORIES

Share it
Top