ന്യൂനമര്‍ദം: ശക്തമായ മഴക്ക് സാധ്യത;ജാഗ്രതാ നിര്‍ദേശംതിരുവനന്തപുരം: കന്യാകുമാരി തീരത്ത് രൂപം കൊണ്ട ന്യൂനമര്‍ദം  കൂടുതല്‍ ശക്തിപ്രാപിക്കുമെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം. തെക്കന്‍കേരള, തമിഴ്‌നാട് തീരത്ത് കനത്ത കാറ്റിനും മഴക്കും സാധ്യതയുണ്ട്. ബുധനാഴ്ച വരെ കടലില്‍ പോകരുതെന്നു മത്സ്യത്തൊഴിലാളികള്‍ക്കു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.  കാറ്റിന്റെ വേഗം 60 കിലോ മീറ്റര്‍ വരെയാകുമെന്നും തിരമാലയുടെ ഉയരം 3.2മീറ്റര്‍ വരെ ഉയരാമെന്നും മുന്നറിയിപ്പുണ്ട്.

RELATED STORIES

Share it
Top