ന്യൂനപക്ഷ സമുദായംഗങ്ങള്‍ ഭരണഘടനാവകാശങ്ങളില്‍ ബോധവാന്മാരാവണം: ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍കൊല്ലം:ന്യൂനപക്ഷങ്ങളുടെ സമഗ്രമായ വിദ്യാഭ്യാസ പുരോഗതിക്കും ക്ഷേമത്തിനും സംരക്ഷണത്തിനും വേണ്ടി രൂപീകൃതമായ ഒരു സ്ഥാപനമാണ് കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷനെന്നും ലക്ഷ്യം കൈവരിക്കുന്നതിന് ന്യൂന പക്ഷസമുദായംഗങ്ങള്‍ ഭരണഘടനാവകാശങ്ങളെ കുറിച്ച് ബോധവാന്മാരാകണമെന്നും ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ പി കെ ഹനീഫ അഭിപ്രായപ്പെട്ടു. ന്യൂനപക്ഷ കമ്മീഷന്റെ നേതൃത്വത്തില്‍ കൊല്ലം ജില്ലാ സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന ഏകദിന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യന്‍ ഭരണഘടനയും ന്യൂനപക്ഷ അവകാശങ്ങളും എന്ന വിഷയത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ മുന്‍ അംഗം ആര്‍ നടരാജന്‍, മഹല്ല് ശാക്തീകരണവും ന്യൂനപക്ഷ ക്ഷേമവും എന്ന വിഷയത്തില്‍ ഡോ. പി നസീര്‍ എന്നിവര്‍ ക്ലാസ്സുകള്‍ നയിച്ചു. കടയ്ക്കല്‍ അബ്ദുള്‍ അസീസ് മൗലവി (ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ), മുന്‍ എംഎല്‍എ എ യുനുസ് കുഞ്ഞ്, ബിന്ദു എം തോമസ് (സംസ്ഥാന ന്യൂനപക്ഷ കമ്മീഷനംഗം), മൂവാറ്റുപുഴ അഷ്‌റഫ് മൗലവി (ആള്‍ ഇന്ത്യാ ഇമാംസ് കൗണ്‍സില്‍), നവാസ് റഷാദി (കേന്ദ്ര ന്യൂനപക്ഷ കോര്‍ഡിനേറ്റര്‍), എപി അബ്ദുള്‍ വഹാബ് (ചെയര്‍മാന്‍, കേരള ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍), . എന്‍ ഇല്യാസ് കുട്ടി (കേരള മുസ്്‌ലിം ജമാ അത്ത്), എം അലിയാരുകുട്ടി (മെക്ക), പി എസ് ഷെഫീഖ്് (കെഎന്‍എം), എം കെ ബിന്ദു തങ്കച്ചി (മെംബര്‍ സെക്രട്ടറി, സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍), കെപി മുഹമ്മദ് (കേരള മുസ്്‌ലീം ജമാ അത്ത് ഫെഡറേഷന്‍), എസ് അഹമ്മദ് ഉഖൈല്‍ (സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ),  പിഎ മുഹമ്മദ് കുഞ്ഞ് സഖാഫി  (സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ), പിഎച്ച് മുഹമ്മദ് (ജമാഅത്തെ ഇസ്്‌ലാമി, കേരള) എന്നിവര്‍ സംസാരിച്ചു.

RELATED STORIES

Share it
Top