ന്യൂനപക്ഷ സംരക്ഷണം അട്ടിമറിക്കാന്‍ മോദി മുത്ത്വലാഖ് ആയുധമാക്കുന്നു : ജമാഅത്ത് ഫെഡറേഷന്‍കൊല്ലം: ഇന്ത്യന്‍ ഭരണഘടന ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് ഉറപ്പുനല്‍കിയ പ്രത്യേക അവകാശങ്ങള്‍ അട്ടിമറിക്കാന്‍ വര്‍ഗ്ഗീയ ഫാസിസ്റ്റ് കേന്ദ്രങ്ങളില്‍ മുത്ത്വലാഖ് ഒരു പണി ആയുധമായി ഉപയോഗിക്കുകയാണെന്നും അപൂര്‍വങ്ങളില്‍ അപൂര്‍വമായി മാത്രം പരിഗണിക്കുന്ന മുത്ത്വലാഖ് ചൂണ്ടിക്കാട്ടി സമുദായത്തെ അപമാനിക്കാന്‍ ശ്രമിക്കുകയാണെന്നും കേരള മുസ്്‌ലിം ജമാഅത്ത് ഫെഡറേഷന്‍ സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു.എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രകടന പത്രികയില്‍ വാഗ്ദാനം ചെയ്ത അറബിക് സര്‍വകലാശാല ഇനിയും കാലവിളമ്പം വരുത്താതെ അനുവദിക്കണമെന്നും സ്‌കൂളുകളില്‍ അറബിക് അധ്യാപകരുടെ എണ്ണം ആവശ്യാനുസരണം വര്‍ധിപ്പിക്കണമെന്നും മദ്‌റസാ നവീകരണ പദ്ധതി പുനര്‍ജീവിപ്പിക്കാന്‍ സത്വരനടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.സംസ്ഥാന പ്രസിഡന്റ് കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി യോഗം ഉദ്ഘാടനം ചെയ്തു. തേവലക്കര അലിയാരുകുഞ്ഞ് മൗലവി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി കെപി മുഹമ്മദ്, എംഎ സമദ്, കരമന മാഹീന്‍, പാങ്ങോട് എ ഖമറുദ്ദീന്‍ മൗലവി, തേവലക്കര എം എ അസീസ്, കായംകുളം ജലാലുദ്ദീന്‍ മൗലവി, പുനവൂര്‍ അബ്ദുല്‍ റഷീദ്, കോന്നി അബ്ദുല്‍ അസീസ് ഹാജി, കണ്ണനല്ലൂര്‍ നിസാമുദ്ദീന്‍, എസ് നാസറുദ്ദീന്‍, മോക്കോണ്‍ അബ്ദുല്‍അസീസ്, അബ്ദുസ്സലാം, നൗഷാദ്, പുനലൂര്‍ അബ്ദുല്‍ റഹീം, ഇടമണ്‍ സലീം, കെ കെ ജലാലുദ്ദീന്‍ മൗലവി സംസാരിച്ചു.

RELATED STORIES

Share it
Top