ന്യൂനപക്ഷ വിദ്യാര്ഥികള്ക്ക്പ്രീമെട്രിക് സ്കോളര്‍ഷിപ്പ്
kasim kzm2018-09-06T07:11:48+05:30
പൊതുവിദ്യാലയങ്ങളില്‍ ഒന്നുമുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളില്‍പ്പെടുന്ന കുട്ടികള്‍ക്ക് 2018-19 വര്‍ഷത്തെ ന്യൂനപക്ഷ പ്രീമെട്രിക് ഉള്‍പ്പെടെയുള്ള കേന്ദ്രാവിഷ്കൃത സ്കോളര്‍ഷിപ്പുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷിക്കുന്ന കുട്ടികള്‍ക്ക് തൊട്ടുമുന്‍വര്‍ഷത്തെ പരീക്ഷയില്‍ 50 ശതമാനം മാര്‍ക്ക് ലഭിച്ചിരിക്കണം. നാഷനല്‍ സ്കോളര്‍ഷിപ്പ് പോര്‍ട്ടല്‍ വഴി ഓണ്‍ലൈനായി മാത്രമേ അപേക്ഷ സമര്‍പ്പിക്കാവൂ. അപേക്ഷകരായ കുട്ടികള്‍ക്ക് ആധാര്‍ കൂട്ടിച്ചേര്‍ത്ത ബാങ്ക് അക്കൗണ്ട് ഉണ്ടായിരിക്കണം. അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തിയ്യതി സപ്തംബര്‍ 30. പൊതുവിദ്യാലയങ്ങളില്‍ ഒമ്പത്, 10 ക്ലാസുകളില്‍ പഠിക്കുന്ന അംഗവൈകല്യമുള്ള കുട്ടികള്‍ക്ക് പ്രീമെട്രിക് സ്കോളര്‍ഷിപ്പിനും ഇപ്പോള്‍ അപേക്ഷിക്കാം. 40 ശതമാനത്തിലധികം അംഗവൈകല്യമുള്ള കുട്ടികള്‍ക്ക് വൈകല്യത്തിന്റെ പ്രത്യേകത പരിഗണിച്ച് ഉയര്‍ന്ന സ്കോളര്‍ഷിപ്പിന് അര്‍ഹതയുണ്ടാവും. ഈ ഇനത്തില്‍ 1307 സ്കോളര്‍ഷിപ്പുകളാണ് ഓരോ വര്‍ഷവും കേരളത്തിന് പുതുതായി അനുവദിക്കുന്നത്. അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തിയ്യതി സപ്തംബര്‍ 30. 2017 നവംബറില്‍ എസ്സിആര്‍ടി നടത്തിയ നാഷനല്‍ മീന്‍സ് കം മെറിറ്റ് സ്കോളര്‍ഷിപ്പിന്റെ യോഗ്യതാ പരീക്ഷ വിജയിച്ച കുട്ടികള്‍ക്കും നാഷനല്‍ പോര്‍ട്ടല്‍ വഴി ഓണ്‍ലൈനായി അപേക്ഷിക്കാം. നാഷനല്‍ മീന്‍സ് കം മെറിറ്റ് സ്കോളര്‍ഷിപ്പിന് അര്‍ഹതയുള്ള കുട്ടികളുടെ പട്ടിക ജില്ലാ അടിസ്ഥാനത്തില്‍ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2018-19 വര്‍ഷം പുതുതായി നാഷനല്‍ മീന്‍സ് കം മെറിറ്റ് സ്കോളര്‍ഷിപ്പിന് അപേക്ഷിക്കുന്ന കുട്ടികളും (ഇപ്പോള്‍ ഒമ്പതാം ക്ലാസ്) 2015-16, 2016-17, 2017-18 വര്‍ഷങ്ങളില്‍ സ്കോളര്‍ഷിപ്പിന് അര്‍ഹത നേടിയവരും (ഇപ്പോള്‍ 12,11,10 ക്ലാസുകളില്‍ പഠിക്കുന്നവര്‍) നാഷനല്‍ സ്കോളര്‍ഷിപ്പ് പോര്‍ട്ടല്‍ വഴി ഓണ്‍ലൈനായി അപേക്ഷിക്കണം. 2017-18 വര്‍ഷം മുതല്‍ നാഷനല്‍ മീന്‍സ് കം മെറിറ്റ് സ്കോളര്‍ഷിപ്പിന് അര്‍ഹത നേടിയ കുട്ടികള്‍ക്ക് പ്രതിവര്‍ഷം 12,000 രൂപ നിരക്കില്‍ ആകെ 48,000 രൂപ ഒമ്പത്, 10, 11, 12 ക്ലാസുകളിലെ പഠനത്തിനു ലഭിക്കും. നാഷനല്‍ മീന്‍സ് കം മെറിറ്റ് സ്കോളര്‍ഷിപ്പിന് അപേക്ഷിക്കുന്ന കുട്ടികള്‍ ന്യൂനപക്ഷ പ്രീമെട്രിക് ഉള്‍പ്പെടെയുള്ള മറ്റു കേന്ദ്രാവിഷ്കൃത സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാന്‍ പാടില്ല. അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തിയ്യതി ഒക്ടോബര്‍ 31. ഫോണ്‍: 0471 2580583.