ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപന കമ്മീഷന് അധികാരമുണ്ട്: സുപ്രിംകോടതി

ന്യൂഡല്‍ഹി: നിലവിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പുതുതായി ന്യൂനപക്ഷ വിദ്യാഭ്യാസ പദവി അനുവദിക്കാന്‍ ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപന കമ്മീഷന് (എന്‍സിഎംഇഐ) അധികാരമുണ്ടെന്ന് സുപ്രിംകോടതി. ന്യൂനപക്ഷപദവി അനുവദിക്കാന്‍ എന്‍സിഎംഇഐക്ക് അധികാരമില്ലെന്ന കല്‍ക്കത്ത ഹൈക്കോടതി വിധി സുപ്രിംകോടതി റദ്ദാക്കി.
എന്‍സിഎംഇഐ നിയമം പ്രകാരം എന്‍സിഎംഇഐയ്ക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ന്യൂനപക്ഷ പദവി നല്‍കാന്‍ അധികാരമുള്ളതായി കോടതി പറഞ്ഞു. എന്‍സിഎംഇഐ നിയമത്തിലെ 11 (എഫ്)  വകുപ്പ് പ്രകാരമാണ് പ്രത്യേക അധികാരമുള്ളതെന്നും കോടതി വ്യക്തമാക്കി.
ഡാര്‍ജിലിങിലെ ക്ലൂണി വിമന്‍സ് കോളജിന് ന്യൂനപക്ഷ പദവി നല്‍കിയതുമായി ബന്ധപ്പെട്ട് എന്‍സിഎംഇഐയും സിസ്‌റ്റേഴ്‌സ് ഓഫ് സെന്റ് ജോസഫ് ഓഫ് ക്ലൂണി എന്ന സന്നദ്ധ സംഘടനയും നല്‍കിയ ഹരജികളിലാണ് സുപ്രിംകോടതിയുടെ ഉത്തരവ്.

RELATED STORIES

Share it
Top