ന്യൂനപക്ഷ പെണ്‍കുട്ടികളുടെ സ്‌കോളര്‍ഷിപ്പ് ഉയര്‍ത്താന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു

ന്യൂഡല്‍ഹി: ന്യൂനപക്ഷ വിഭാഗത്തിലെ സ്‌കൂള്‍ വിദ്യാര്‍ഥികളായ പെണ്‍കുട്ടികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് തുക വര്‍ധിപ്പിക്കുമെന്ന് കേന്ദ്ര ന്യൂനപക്ഷ വകുപ്പ്. സ്‌കോളര്‍ഷിപ്പില്‍ പതിനഞ്ച് ശതമാനം വര്‍ധനയുണ്ടാവുമെന്നാണ് വകുപ്പ് വ്യക്തമാക്കുന്നത്.
വകുപ്പിന്റ കീഴിലുള്ള മൗലാനാ ആസാദ് എഡ്യൂക്കേഷന്‍ ഫൗണ്ടേഷന്‍ (എം എ ഇ എഫ്) വഴി ഹസ്‌റത്ത് മഹല്‍ നാഷനല്‍ സ്‌കോളര്‍ഷിപ്പ് സ്‌കീം ഫോര്‍ സ്‌കൂള്‍ ഗേള്‍സ് എന്ന പേരിലാണ്   പദ്ധതി നടപ്പാക്കുന്നത്. ഇതിനുള്ള ബജറ്റ് വര്‍ധിപ്പിക്കാനാണ് വകുപ്പിന്റെ തീരുമാനം. പദ്ധതിയെ കുറിച്ച് പ്രചാരണം നടത്താനും തീരുമാനമായിട്ടുണ്ട്. 2017-18 സമയത്ത് 1,15000 പെണ്‍കുട്ടികള്‍ക്കാണ് പദ്ധതി  വഴി സ്‌കോളര്‍ഷിപ്പ് ലഭിച്ചത്. 78 കോടി രൂപയാണ് ചിലവാക്കിയത്. ഈ വര്‍ഷം 90കോടി  രൂപയാണ് ചിലവഴിക്കാന്‍ ഉദ്ദേശിക്കുന്നതെന്നും ഇക്കാര്യം മന്ത്രാലയത്തെ അറിയിച്ചതയായും എം എ ഇ എഫ് സെക്രട്ടറി റിസ്‌വാന്‍ റഹ്മാന്‍ അറിയിച്ചു.

RELATED STORIES

Share it
Top