ന്യൂനപക്ഷ പദവിയുള്ള സ്വകാര്യ സ്വാശ്രയ മെഡി, ഡെന്റല്‍ കോളജുകളില്‍ പ്രവേശനം

സ്വകാര്യ സ്വാശ്രയ മെഡിക്കല്‍ കോളജായ കോഴിക്കോട് മുക്കം കെഎംസിടി മെഡിക്കല്‍ കോളജിലെയും  സ്വകാര്യ സ്വാശ്രയ ഡെന്റല്‍ കോളജായ ഇടുക്കി തൊടുപുഴ അല്‍ അസ്ഹര്‍ ഡെന്റല്‍ കോളജിലെയും സീറ്റ് ഘടന അനുസരിച്ച് നിശ്ചിത എണ്ണം സീറ്റുകള്‍ മുസ്‌ലിം സമുദായത്തില്‍പെട്ട കേരളത്തിലെ വിദ്യാര്‍ഥികള്‍ക്കായി നീക്കിവച്ചിട്ടുണ്ട്. നേരത്തേ ഈ കോളജുകളിലെ സീറ്റ് ഘടനയും ന്യൂനപക്ഷ സമുദായ മാനദണ്ഡങ്ങളും പ്രവേശനപ്പരീക്ഷാ കമ്മീഷണര്‍ക്ക് ലഭ്യമായിട്ടില്ലാതിരുന്നതിനാല്‍ ഇവയിലെ ന്യൂനപക്ഷ ക്വാട്ടയിലേക്ക് അപേക്ഷകള്‍ മറ്റ് കോളജുകളോടൊപ്പം ക്ഷണിച്ചിരുന്നില്ല.
പ്രസ്തുത സീറ്റുകളിലേക്ക് കോളജ് മാനേജ്‌മെന്റ് പ്രതിനിധാനം ചെയ്യുന്ന ന്യൂനപക്ഷ സമുദായത്തില്‍പെട്ട വിദ്യാര്‍ഥികള്‍ക്ക് മെറിറ്റിന്റെയും മൈനോറിറ്റി മാനദണ്ഡങ്ങളുടെയും അടിസ്ഥാനത്തില്‍ സംസ്ഥാന പ്രവേശനപ്പരീക്ഷാ കമ്മീഷണര്‍ നടത്തുന്ന കേന്ദ്രീകൃത അലോട്ട്‌മെന്റ് പ്രക്രിയയിലൂടെ പ്രവേശനം നല്‍കുന്നതാണ്. മേല്‍പറഞ്ഞ കോളജുകളിലെ ന്യൂനപക്ഷ ക്വാട്ടാ സീറ്റുകളിലേക്ക് പ്രവേശനം തേടുന്ന കേരള മുസ്‌ലിം വിഭാഗത്തില്‍പ്പെടുന്ന വിദ്യാര്‍ഥികള്‍ പ്രവേശനപ്പരീക്ഷാ കമ്മീഷണറുടെ ംംം.രലല.സലൃമഹമ.ഴീ്.ശി എന്ന വെബ്‌സൈറ്റിലെ കെയിം 2018 കാന്‍ഡിഡേറ്റ് പോര്‍ട്ടല്‍ എന്ന ലിങ്കിലൂടെ അവരവരുടെ ഹോം പേജില്‍ പ്രവേശിച്ച് മൈനോറിറ്റി ക്വാട്ട എന്ന മെനു ഐറ്റം ക്ലിക്ക് ചെയ്ത് വെബ്‌സൈറ്റില്‍ നിഷ്‌കര്‍ഷിച്ചിരിക്കുന്ന രീതിയില്‍ നടപടികള്‍ പൂര്‍ത്തീകരിക്കേണ്ടതാണ്.
2018ലെ എംബിബിഎസ്, ബിഡിഎസ് പ്രവേശനത്തിനായി പ്രവേശനപ്പരീക്ഷാ കമ്മീഷണര്‍ ഇതിനോടകം തയ്യാറാക്കി പ്രസിദ്ധീകരിച്ചിട്ടുള്ള മുസ്‌ലിം മൈനോറിറ്റി കാറ്റഗറി ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള വിദ്യാര്‍ഥികളെ തൊടുപുഴ അല്‍ അസ്ഹര്‍ ഡെന്റല്‍ കോളജിലെ പ്രവേശനത്തിനുള്ള മുസ്‌ലിം മൈനോറിറ്റി കാറ്റഗറി ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നതാണ്. ഇവര്‍ ഈ കോളജിലെ കേരള മുസ്‌ലിം മൈനോറിറ്റി കാറ്റഗറി ലിസ്റ്റില്‍ ഉള്‍പ്പെടുന്നതിനായി വില്ലേജ് ഓഫിസറില്‍ നിന്നുള്ള ജാതിസര്‍ട്ടിഫിക്കറ്റ് വീണ്ടും അപ് ലോഡ് ചെയ്യേണ്ടതില്ല. കോഴിക്കോട് മുക്കം കെഎംസിടി മെഡിക്കല്‍ കോളജിലെ മൈനോറിറ്റി ക്വാട്ട പ്രവേശനത്തിന് ബോണ്ട് വ്യവസ്ഥ ബാധകമായതിനാല്‍ എംബിബിഎസ്, ബിഡിഎസ് പ്രവേശനത്തിനുള്ള മുസ്‌ലിം മൈനോറിറ്റി കാറ്റഗറി ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള വിദ്യാര്‍ഥികള്‍ക്ക് കെഎംസിടി മെഡിക്കല്‍ കോളജിലെ മൈനോറിറ്റി ക്വാട്ടയിലേക്ക് താല്‍പര്യമുള്ളപക്ഷം അതിനുള്ള സമ്മതം മേല്‍ വെബ് പേജിലൂടെ ഓണ്‍ലൈനായി രേഖപ്പെടുത്തേണ്ടതാണ്.
ബോണ്ട് വ്യവസ്ഥ അംഗീകരിച്ച് വെബ്‌പേജിലൂടെ സമ്മതം അറിയിക്കുന്ന വിദ്യാര്‍ഥികളെ ഈ കോളജിലേക്കുള്ള മൈനോറിറ്റി ക്വാട്ട കാറ്റഗറി ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നതാണ്. ഇവര്‍ ഈ കോളജിലെ കേരള മുസ്‌ലിം മൈനോറിറ്റി കാറ്റഗറി ലിസ്റ്റില്‍ ഉള്‍പ്പെടുന്നതിനായി വില്ലേജ് ഓഫിസറില്‍ നിന്നുള്ള ജാതി സര്‍ട്ടിഫിക്കറ്റ് വീണ്ടും അപ്‌ലോഡ് ചെയ്യേണ്ടതില്ല. എന്നാല്‍ എംബിബിഎസ്, ബിഡിഎസ് പ്രവേശനത്തിനുള്ള മുസ്‌ലിം മൈനോറിറ്റി കാറ്റഗറി ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടില്ലാത്ത വിദ്യാര്‍ഥികള്‍ക്ക് മേല്‍പറഞ്ഞ കോളജുകളിലെ മൈനോറിറ്റി ക്വാട്ട സീറ്റുകളിലേക്ക് പ്രവേശനത്തിന് താല്‍പര്യമുള്ളപക്ഷം അവര്‍ വില്ലേജ് ഓഫിസറില്‍ നിന്ന് സമുദായം സാക്ഷ്യപ്പെടുത്തി വാങ്ങിയശേഷം പ്രസ്തുത സര്‍ട്ടിഫിക്കറ്റ് വെബ്‌പേജിലെ നിര്‍ദിഷ്ട ലിങ്കിലൂടെ ഈ മാസം 17ന് വൈകീട്ട് അഞ്ചിനു മുമ്പായി അപ്‌ലോഡ് ചെയ്യേണ്ടതാണ്. മേല്‍പറഞ്ഞ സ്വകാര്യ സ്വാശ്രയ മെഡിക്കല്‍, ഡെന്റല്‍ കോളജുകളിലെ ന്യൂനപക്ഷ ക്വാട്ടാ സീറ്റുകളില്‍ പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ രേഖകള്‍ ഒന്നുംതന്നെ തപാല്‍ വഴി അയക്കാന്‍ പാടില്ല. മേല്‍പറഞ്ഞ കോളജുകളിലെ ന്യൂനപക്ഷ ക്വാട്ടാ സീറ്റുകളുടെ ലഭ്യത, ന്യൂനപക്ഷ സമുദായം സംബന്ധിച്ച വിവരങ്ങള്‍, പ്രസ്തുത സീറ്റുകളിലേക്ക് പരിഗണിക്കപ്പെടുന്നതിനുള്ള മാനദണ്ഡങ്ങള്‍, സമര്‍പ്പിക്കേണ്ടുന്ന രേഖകള്‍ എന്നിവ സംബന്ധിച്ച വിശദാംശങ്ങള്‍ ഉള്‍ക്കൊള്ളുന്ന സര്‍ക്കാര്‍ ഉത്തരവ് പ്രവേശന പ്പരീക്ഷാ കമ്മീഷണറുടെ ംംം.രലല.സലൃമഹമ. ഴീ്.ശി, ംംം.രലല.സലൃമഹമ.ീൃഴ എന്നീ വെബ്‌സൈറ്റുകളില്‍ ലഭ്യമാണ്.
നിര്‍ദിഷ്ട രീതിയില്‍ നിശ്ചിത സമയത്തിനകം അപേക്ഷകള്‍ സമര്‍പ്പിക്കുന്ന വിദ്യാര്‍ഥികളെ ഉള്‍പ്പെടുത്തി താല്‍ക്കാലിക കാറ്റഗറി ലിസ്റ്റുകള്‍ തയ്യാറാക്കി പ്രസിദ്ധീകരിക്കുന്നതാണ്. താല്‍ക്കാലിക കാറ്റഗറി ലിസ്റ്റുകള്‍ സംബന്ധിച്ച ആക്ഷേപങ്ങള്‍ ക്ഷണിച്ച് അവ പരിഗണിച്ചശേഷം അന്തിമ കാറ്റഗറി ലിസ്റ്റുകള്‍ പ്രസിദ്ധീകരിക്കുന്നതും പ്രസ്തുത സീറ്റുകളിലേക്ക് അലോട്ട്‌മെന്റ് നടത്തുന്നതുമാണ്.
റവന്യൂ അധികാരികള്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ മാത്രമേ പരിഗണിക്കുകയുള്ളൂ. അപാകതകളുള്ളതും അപൂര്‍ണവുമായ സര്‍ട്ടിഫിക്കറ്റുകള്‍ പരിഗണിക്കുന്നതല്ല. സര്‍ട്ടിഫിക്കറ്റുകള്‍, രേഖകള്‍ പ്രവേശനപ്പരീക്ഷാ കമ്മീഷണര്‍ക്ക് അപ്‌ലോഡ് ചെയ്യുന്നതിനു മുമ്പായി സമുദായ സര്‍ട്ടിഫിക്കറ്റുകള്‍ പൂര്‍ണവും അപാകതകള്‍ ഇല്ലാത്തതുമാണെന്നും ബന്ധപ്പെട്ട അധികാരികളുടെ ഒപ്പ്, സീല്‍ എന്നിവ പതിച്ചിട്ടുണ്ടെന്നും വിദ്യാര്‍ഥികള്‍ ഉറപ്പുവരുത്തേണ്ടതാണ്. വിവരങ്ങള്‍ക്ക് 0471-2339101, 2339102, 2339103, 2339104, 2332123.

RELATED STORIES

Share it
Top